അരിക്കൊമ്പൻ പൂർണ ആരോഗ്യവാൻ; ഇപ്പോൾ മുത്തുകുളി വനമേഖലയിൽ

അരിക്കൊമ്പനെ ജനവാസമേഖലയിൽ കടക്കാൻ അനുവദിക്കാതെ വനപാലക
സംഘം. മുത്തുകുളിയിൽ നിന്ന് കന്യാകുമാരി വന മേഖലക്ക് അരിക്കൊമ്പൻ കടക്കാൻ ശ്രമിച്ചെങ്കിലും ദൗത്യ സംഘം തീയിട്ട് തടഞ്ഞു.അരിക്കൊമ്പൻ മുത്തുകുളി വനമേഖലയിൽ തന്നെയുണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ ഇ.പി.ശ്രീധർ വ്യക്തമാക്കി.

കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ വനപാലക സംഘം അരിക്കൊമ്പനൊപ്പം ഉണ്ട്. അവനെ പിന്തുടർന്ന് ജനവാസ മേഖലയിൽ കടക്കുന്നത് തടയുകയാണ് രാവും പകലും.ഇതിനിടെ ആരോഗ്യം വീണ്ടെടുത്ത അരിക്കൊമ്പൻ കന്യാകുമാരി വനമേഖലയിൽ കടന്നെങ്കിലും വഴിയിൽ തീയിട്ട് ദൗത്യ സംഘം അരിക്കൊമ്പനെ അപ്പർ കോതയാർ മുത്തുകുളി വനമേഖലയിൽ തിരിച്ചു വിട്ടു. അതേസമയം, കന്യാകുമാരിയിൽ കടുത്ത പ്രതിഷേധവുമായി അവിടുത്തെ കാണി സമുദായം രംഗത്ത് വന്നതോടെ ആർക്കും ഭീതിവേണ്ടെന്ന് കന്യാകുമാരി ജില്ലാ കളക്ടർ ഇ.പി ശ്രീധർ പ്രസ്ഥാവനയിൽ പറഞ്ഞു.
നിലവിൽ അരിക്കൊമ്പൻ മുത്തുകുളി വനമേഖലയിൽ ആരോഗ്യവാനായി ഉണ്ടെന്നും കന്യാകുമാരി വന മേഖലയിൽ കടന്നിട്ടില്ലെന്നും കളക്ടർ വ്യക്തമാക്കി.ഇക്കാര്യം കന്യാകുമാരി ഡിഎഫ്ഓയും സ്ഥിരീകരിച്ചു.

വനത്തിനുള്ളിൽ പലപ്പോഴും റേഡിയൊ കോളർ സിഗ്നൽ ലഭിക്കുന്നില്ല.ടെറസ്റ്റ്യൽ ആന്റിന ഉപയോഗിച്ചാണ് അരിക്കൊമ്പന്റെ സഞ്ചാരം ദൗത്യ സംഘം മനസിലാക്കുന്നത്.അരിക്കൊമ്പനെ എത്രനാൾ വനപാലകർക്ക് രാവും പകലും പിന്തുടരാനാകുമെന്നത് ഒരു ചോദ്യ ചിഹ്നമായി നിൽക്കുകയാണ്.

Also Read: പുൽമേടുകളിൽ കൊച്ചുകുഞ്ഞിനെപോലെ ഉറങ്ങുന്ന അരിക്കൊമ്പൻ; വീഡിയോ പങ്കുവെച്ച് സുപ്രിയ സാഹു ഐഎഎസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News