അരിക്കൊമ്പൻ കൂട്ടിലേക്കില്ല, പകരം കാട്ടിലേക്ക്; പറമ്പിക്കുളത്തേക്ക് മാറ്റും

അരിക്കൊമ്പനെ മാറ്റാമെന്ന് ഹൈക്കോടതി. ആനയെ പറമ്പിക്കുളത്തേക്ക് മാറ്റാനാണ് തീരുമാനം. ആനയെ റേഡിയോ കോളർ ഘടിപ്പിച്ച ഉൾവനത്തിലേക്ക് വിടണമെന്ന് സമിതിയിൽ അഭിപ്രായം ഉയർന്നിരുന്നു. മയക്കുവെടി വച്ച് കൂട്ടിലാക്കണമെന്ന ആവശ്യവുമായി കർഷക പ്രതിനിധികളും ഹൈക്കോടതിയിൽ എത്തിയിരുന്നു . ആനയെ പിടികൂടി കൂട്ടിലടയ്ക്കാനുളള നീക്കത്തിനെതിരെ ചില സംഘടനകൾ നൽകിയ ഹർജിയിലാണ് കോടതിയിടപെട്ടത്.

ആനയെ പിടികൂടിയേ പറ്റൂ എന്ന് സംസ്ഥാന സർക്കാർ കൂടി നിലപാടെടുത്തതോടെയാണ് ഇതേക്കുറിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചത്. കാട്ടാനയെ കൂട്ടിലടയ്ക്കുകയല്ല അതിന്‍റെ സ്വഭാവിക ആവാസ വ്യവസ്ഥയിലേക്ക് അയക്കുകയാണ് വേണ്ടത് എന്ന നിലപാടായിരുന്നു കഴിഞ്ഞ ദിവസവും കോടതി സ്വീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News