പെരിയാർ കടുവ സങ്കേതത്തിലെ വനമഖലയിലേക്ക് മാറ്റിയ അരിക്കൊമ്പൻ പൂർണ്ണ ആരോഗ്യവാനാണെന്ന് വനം വകുപ്പ്. പെരിയാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേതകാനം വനമേഖലയിലാണ് അരിക്കൊമ്പനെ തുറന്നുവിട്ടത്.ഇറക്കി വിട്ട സ്ഥലത്തുനിന്നും മൂന്ന് കിലോമീറ്റർ ദൂരത്തിനുള്ളിൽ അരിക്കൊമ്പൻ ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. ഇന്ന് മുതൽ ആന പൂർണമായും മയക്കത്തിൽ നിന്ന് ഉണരുമെന്നാണ് വനം വകുപ്പിന്‍റെ കണക്കൂകൂട്ടൽ
അതേസമയം, വിവിധ സ്ഥലങ്ങളിൽ മരുന്ന് ചേർത്ത വെള്ളം വച്ചിരുന്നത് അരിക്കൊമ്പൻ കുടിച്ചിട്ടില്ല. ഉൾക്കാട്ടിൽ വിട്ട അരിക്കൊമ്പനെ റേഡിയോ കോളർ വഴി നിരീക്ഷിച്ചുവരികയാണ് ഇതിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചിന്നക്കനാലിൽനിന്നു ലോറിയിൽ കയറ്റി പെരിയാർ ടൈഗർ റിസർവിലേക്കു വരുന്നതിനിടെ അരിക്കൊമ്പന്റെ തുമ്പിക്കൈയ്ക്കു പരുക്കേറ്റിരുന്നു.ഇത് ഉണങ്ങാൻ വേണ്ട മരുന്നു നൽകിയ ശേഷമാണ് ആനയെ ലോറിയിൽനിന്ന് ഇറക്കിയത്. ചിന്നക്കനാലിൽനിന്നു ലോറിയിൽ കയറ്റിയ സമയത്തോ യാത്രയ്ക്കിടയിലോ ആയിരിക്കാം അരിക്കൊമ്പന്റെ തുമ്പികൈക്ക് പരുക്കേറ്റതെന്നാണ് നിഗമനം. ദൗത്യത്തിനു തലേദിവസം ചക്കക്കൊമ്പനുമായി ഏറ്റുമുട്ടിയപ്പോഴും അരിക്കൊമ്പന്റെ ശരീരത്തിൽ മുറിവുകൾ പറ്റിയിരുന്നെന്നു ദൗത്യസംഘം അറിയിച്ചു. പരുക്കുകളിൽ മരുന്നുവച്ചതിനു ശേഷമാണ് ആനയെ തുറന്നുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here