ഇടുക്കി ചിന്നക്കനാലിൽ നിന്നും പിടികൂടി പെരിയാർ വന്യജീവി സങ്കേതത്തിൽ കൊണ്ടുവിട്ട അരിക്കൊമ്പൻ തമിഴ്‌നാട്ടിൽ റേഷൻ കട ആക്രമിച്ചു. ഞായറാഴ്ച രണ്ട് മണിയോടെ മണലാർ എസ്റ്റേറ്റിലെ റേഷൻകടയാണ് അരിക്കൊമ്പൻ തകർക്കാൻ ശ്രമിച്ചത്.
കടയുടെ ജനൽ ഭാഗികമായി തകർത്തു. എന്നാൽ അരി എടുത്തിട്ടില്ല. തുടർന്ന് രാത്രി തന്നെ കാട്ടാന കാട്ടിലേക്ക് പോയി. ആക്രമണത്തിന് ശേഷം അതിർത്തി കടന്നു കേരള വനമേഖലയിലേക്ക് കടന്നു എന്നാണ് റിപ്പോർട്ടുകൾ.
ചിന്നക്കനാലിൽ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രിൽ അവസാനത്തോടെയാണ് മയക്കുവെടി വച്ച് പിടികൂടി പെരിയാർ കടുവാ സങ്കേതത്തിലേക്ക് തുറന്ന് വിട്ടത്. റേഡിയോ കോളർ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാർ കടുവാ സങ്കേതത്തിൽ തുറന്ന് വിട്ടത്. മംഗളാദേവി ക്ഷേത്രത്തിന് സമീപം മേതകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉൾക്കാട്ടിലാണ് അരിക്കൊമ്പനെ തുറന്നു വിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here