ദൗത്യത്തിന്റെ അവസാന നിമിഷവും പ്രതിരോധം സൃഷ്ടിച്ച് അരിക്കൊമ്പന്‍. കുങ്കിയാനകള്‍ ശ്രമിച്ചിട്ടും അരിക്കൊമ്പന്‍ ലോറിയില്‍ കയറാന്‍ കൂട്ടാക്കുന്നില്ല. പ്രദേശത്ത് കാറ്റും മഴയും തുടരുന്നത് ദൗത്യം പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
ഇന്ന് രാവിലെ 11.55 നാണ് അരിക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. എന്നാല്‍ ആദ്യവെടിയില്‍ അരിക്കൊമ്പന്‍ മയങ്ങിയില്ല. അല്‍പദുരം ഓടിമാറി. തുടര്‍ന്ന് ദൗത്യ സംഘം അരിക്കൊമ്പനരികിലേക്കെത്തി. അരിക്കൊമ്പനെ മയക്കുന്നതിനായി അഞ്ച് തവണ മയക്കുവെടി വെച്ചു. ഇതിന് ശേഷമാണ് കാലില്‍ വടമിട്ടത്. പിന്‍കാലുകളില്‍ ഇട്ട വടം അരിക്കൊമ്പന്‍ ആദ്യം ഊരിമാറ്റിയിരുന്നു. ശേഷം അരിക്കൊമ്പന്‍ പൂര്‍ണമായും മയക്കത്തിലായ ശേഷമാണ് വടമിട്ടത്. പിന്‍കാലുകള്‍ പൂട്ടിയ ശേഷം മുന്‍കാലുകളിലും വടമിട്ടു. ഇതിന് ശേഷം കണ്ണുകള്‍ മൂടി. വെള്ളമൊഴിച്ച് ആനയുടെ ശരീരം തണുപ്പിച്ചു. ലോറിയില്‍ കയറ്റാനുള്ള ശ്രമത്തിനിടെയാണ് അരിക്കൊമ്പന്‍ ശക്തമായി പ്രതിരോധിച്ചത്. ഇതിനിടെ മഴ പെയ്തതും പ്രതിസന്ധി സൃഷ്ടിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here