അരിക്കൊമ്പന് ദൗത്യം അന്തിമഘട്ടത്തിലേക്ക്. അരിക്കൊമ്പന്റെ കാലുകളില്‍ വടംകെട്ടുകയും കണ്ണുകള്‍ തുണികൊണ്ട് മൂടുകയും ചെയ്യുന്നു. അഞ്ചു തവണ വെടിവച്ച ശേഷമാണ് അരിക്കൊമ്പന്റെ കാലുകളില്‍ വടംകെട്ടാന്‍ വനംവകുപ്പ് അധികൃതര്‍ക്ക് കഴിഞ്ഞത്. അരിക്കൊമ്പന്റെ ശരീരത്തില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ചു. അരിക്കൊമ്പനെ ഉടന്‍ ലോറിയിലേക്ക് കയറ്റുമെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ 11.55 നാണ് അരിക്കൊമ്പന് ആദ്യ ഡോസ് മയക്കുവെടി വെച്ചത്. എന്നാല്‍ ആദ്യവെടിയില്‍ അരിക്കൊമ്പന്‍ മയങ്ങിയില്ല. അല്‍പദുരം ഓടിമാറി. തുടര്‍ന്ന് ദൗത്യ സംഘം അരിക്കൊമ്പനരികിലേക്കെത്തി. അരിക്കൊമ്പനെ മയക്കുന്നതിനായി അഞ്ച് തവണ മയക്കുവെടി വെച്ചു. ഇതിന് ശേഷമാണ് കാലില്‍ വടമിട്ടത്. പിന്‍കാലുകളില്‍ ഇട്ട വടം അരിക്കൊമ്പന്‍ ആദ്യം ഊരിമാറ്റിയിരുന്നു. ശേഷം അരിക്കൊമ്പന്‍ പൂര്‍ണമായും മയക്കത്തിലായ ശേഷമാണ് വടമിട്ടത്. പിന്‍കാലുകള്‍ പൂട്ടിയ ശേഷം മുന്‍കാലുകളിലും വടമിട്ടു. വെള്ളമൊഴിച്ച് ആനയുടെ ശരീരം തണുപ്പിക്കുന്നുണ്ട്. കുങ്കിയാനകളുടെ സഹായത്തോടെ ആനയെ ലോറിക്ക് അരികിലേക്ക് എത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here