ഇടുക്കി ചിന്നക്കനാലിൽ നിന്ന് കാടുകടത്തപ്പെട്ട കാട്ടാന ‘അരിക്കൊമ്പ’നെ തിരികെ എത്തിക്കണമെന്ന ആവശ്യവുമായി നിരവധി പേര്‍ രംഗത്തുണ്ട്. അരിക്കൊമ്പന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയിലാണ് കൂടതലായും ഇവര്‍ ക്യമ്പയിനുകള്‍ നടത്താറുള്ളത്. എന്നാലിപ്പോള്‍ ഇടുക്കി കളക്ടറേറ്റിൽ അരിക്കൊമ്പൻ സ്നേഹികളുടെ കൂട്ടായ്മ നടത്തിയ ധര്‍ണ വലിയ ട്രോളുകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച പാമ്പു പിടിത്തക്കാരന്‍ വാവ സുരേഷിന്‍റെ ഒരു പരാമര്‍ശമാണ് ട്രോളന്മാര്‍ക്ക് സദ്യയൊരുക്കിയത്. ‘അരിക്കൊമ്പൻ അവർകളെ തിരികെ കൊണ്ടുവരണം’ എന്ന പരാമര്‍ശമാണ് ട്രോളുകള്‍ക്ക് ഇരയാകുന്നത്. വാവ സുരേഷ് നാടുകടത്തിയ പാമ്പുകളെ ആര് തിരികെയെത്തിക്കും എന്ന തരത്തില്‍ അര്‍ത്ഥം വരുന്ന ട്രോളുകളുമുണ്ട്.
ALSO READ: ആലുവ കൊലപാതകം: പ്രതി അസ്ഫാക്ക് ആലത്തിനെതിരായ കുറ്റപത്രം കോടതിയിൽ വായിച്ചു
അതേസമയം, തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവാ സങ്കേതത്തിലുള്ള അരിക്കൊമ്പൻറെ പുതിയ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവിടാൻ തമിഴ്നാട് തയ്യാറാകണമെന്നാണ് സമരക്കാർ ആവശ്യപ്പെടുന്നത്. ആനയെ തിരികെ എത്തിക്കുന്നത് വരെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗത്ത് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് അരിക്കൊമ്പൻ ഫാൻസ് കൂട്ടായ്മയുടെ തീരുമാനം.
കഴിഞ്ഞ ഏപ്രിൽ 29നാണ് അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിലേക്ക് കൊണ്ടുപോകുന്നത്. പിന്നീട് അവിടെ നിന്നും മാറ്റി. അപ്പര്‍ കോതയാറിലാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്. അരിക്കൊമ്പൻ സേഫാണെന്ന് തമിഴ്നാട് വനംവകുപ്പ് ഉറപ്പ് നൽകുന്നുണ്ട്.
ALSO READ: കീർത്തി സുരേഷും അനിരുദ്ധ് രവിചന്ദറും വിവാഹിതരാകുന്നു? വാർത്തകളോട് പ്രതികരിച്ച് സുരേഷ് കുമാർ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here