ലൊക്കേഷൻ ലഭിച്ചുതുടങ്ങി, അരിക്കൊമ്പൻ ഇനി കർശന നിരീക്ഷണത്തിൽ

മേതകാനം വനമേഖലയിലേക്ക് തുറന്നുവിട്ട അരിക്കൊമ്പന്റെ ലൊക്കേഷൻ ലഭിച്ചുതുടങ്ങിയെന്ന് ദൗത്യസംഘം അറിയിച്ചു. ഇനിമുതൽ അരിക്കൊമ്പൻ വനംവകുപ്പിന്റെ കർശന നിരീക്ഷണത്തിലായിരിക്കും ഉണ്ടാകുക.

അരികൊമ്പന്റെ ആരോഗ്യനില തൃപ്തികരമെന്നാണ് ദൗത്യസംഘം അറിയിച്ചത്. അഞ്ച് മയക്കുവെടി വെച്ചത് ആരോഗ്യത്തെ ബാധിക്കില്ല. ശരീരത്തിൽ നിലവിലുള്ള മുറിവുകൾക്ക് വേണ്ട ചികിത്സ നൽകിയിട്ടുമുണ്ട്. ആനയ്ക്ക് പുതിയ സ്ഥലവുമായി പൊരുത്തപ്പെടാൻ സമയമെടുക്കുമെന്നും ഇനി ജനനവാസ മേഖലയിൽ ഇറങ്ങില്ലെന്നാണ് കരുതുന്നതെന്നും ദൗത്യസംഘം അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് അരിക്കൊമ്പനെ പെരിയാർ വന്യജീവിസങ്കേതത്തിലുള്ള മേതകാനം വനമേഖലയിൽ എത്തിച്ചത്. തുടർന്ന് 5.30ഓടെ ജനവാസ മേഖലയില്‍ നിന്ന് 24 കിലോമീറ്റര്‍ അകലെഅരിക്കൊമ്പനെ തുറന്നുവിട്ടു. അതേസമയം, അരിക്കൊമ്പന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ നിരന്തരം നിരീക്ഷിക്കും. എന്തെങ്കിലും അത്യാവശ്യം വന്നാല്‍ വേണ്ടത് ചെയ്യും. ആനയുടെ ചെറു ചലനങ്ങള്‍ പോലും നിരീക്ഷിക്കുകയാണ്. പുതിയ അന്തരീക്ഷവുമായി അരിക്കൊമ്പന്‍ പൊരുത്തപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News