കമ്പം ടൗണിലേക്ക് ഇറങ്ങിയ അരിക്കൊമ്പന്റെ തുമ്പിക്കൈയിൽ വലിയ മുറിവ്. മുറിവ് എങ്ങനെയുണ്ടായതെന്ന കാര്യത്തിൽ വനംവകുപ്പിനും ജനങ്ങൾക്കും നിശ്ചയമില്ല. മുറിവ് ഏതെങ്കിലും വന്യമൃഗങ്ങളുടെ ആക്രമണം മൂലമാണോ അതോ പരാക്രമത്തിനിടയിൽ പറ്റിയതാണോ എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്.
ALSO READ: ആന പ്രേമികളുടെ അതിരു കവിഞ്ഞ ആന സ്‌നേഹത്തെ തുടര്‍ന്നുണ്ടായ സ്ഥിതിയാണിത് ; മന്ത്രി എ കെ ശശീന്ദ്രന്‍
അരികൊമ്പനെ മുൻപ് കണ്ടിരുന്നപ്പോൾ ഒന്നും ഈ മുറിവ് ആരുടെയും ശ്രദ്ധയില്പെട്ടിരുന്നില്ല. മുൻപ് മേഘമലയിൽ എത്തിയപ്പോൾ ഇത്തരമൊരു മുറിവ് ഉണ്ടായിരുന്നതായി അവിടുത്തെ തോട്ടം തൊഴിലാളികളുടെയോ ജനങ്ങളുടെയോ അറിവിലില്ല. അന്ന് മണലാർ റിസർവോയറിന് സമീപത്ത് എത്തിയിരുന്ന അരിക്കൊമ്പൻ സമീപത്തെ തോട്ടം തൊഴിലാളികളുടെ വീട്ടിൽ നിന്ന് അരി എടുത്ത് കൊണ്ടുപോയിരുന്നു. പിന്നീട് കഴിഞ്ഞ ദിവസം കുമളി ടൗണിലെ ജനവാസമേഖലക്ക് സമീപം വരെ കൊമ്പൻ എത്തിയിരുന്നെങ്കിലും മുറിവ് ആരുടേയും ശ്രദ്ധയില്പെട്ടിരുന്നില്ല. റോസാപ്പൂക്കണ്ടം ഭാഗത്താണ് അരിക്കൊമ്പൻ എത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി ആകാശത്തേക്ക് വെടിവച്ചാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്.
ജനങ്ങളെ പരിഭ്രാന്തിയിലാക്കി അരിക്കൊമ്പന്‍ ഇന്ന് രാവിലെയാണ് കമ്പം ടൗണിലേക്കിറങ്ങിയത്. ടൗണിലെത്തിയ കൊമ്പൻ റേഷന്‍ കട തകര്‍ത്തു. അനയെ തുരത്താനുള്ള ശ്രമം തുടരുകയാണ്. കൂക്കി വിളിച്ചും മറ്റും ജനങ്ങള്‍ ആനയെ ഓടിക്കാനുള്ള ശ്രമത്തിലാണ്. വനം വകുപ്പ് അധികൃതരും സ്ഥലത്തുണ്ട്. ലോവര്‍ ക്യാമ്പില്‍ നിന്നു വനാതിര്‍ത്തിയിലൂടെ ആന ടൗണിലേക്കിറങ്ങിയെന്നാണ് നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here