‘എത്ര തവണ ഹോണ്‍ മുഴക്കിയെന്ന് അറിയാമോ? നിങ്ങള്‍ക്ക് എത്ര വയസായി ?’;ആരാധകനോട് ദേഷ്യപ്പെട്ട് അർജിത്ത് സിംഗ്

ഒട്ടുമിക്ക സംഗീത പ്രേമികളുടെ പ്രിയപ്പെട്ട താരമാണ് അർജിത്ത് സിംഗ്. ഒരു പക്ഷെ രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഗായകനായിരിക്കും താരം. അർജിത്ത് സിംഗിനൊപ്പം ഒരു സെൽഫി എടുക്കാൻ ആഗ്രഹിക്കാത്തവർ കുറവാണ്. എന്നാൽ ഇപ്പോൾ അർജിത്ത് സിംഗിനൊപ്പം സെൽഫി എടുക്കാൻ പിന്നിൽ കൂടിയ ആരാധകനോട് അർജിത്ത് സിംഗ് ദേഷ്യപ്പെടുന്ന ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.

Also read:‘പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും’, ബന്ദികളാക്കിയ രണ്ട് ഇസ്രയേലി സ്ത്രീകളെ ഹമാസ് മോചിപ്പിച്ചു

ഒരു ആരാധകൻ സെൽഫിക്കായി കാറിൽ പോവുകയായിരുന്നു ആർജിത്തിന്റെ പുറകെ ഹോൺ മുഴക്കി കൂടുകയായിരുന്നു . യുവാവിന്റെ ശല്യം സഹിക്കവയ്യാതെ കാർ നിർത്തി താരം ആരാധകനോട് സംസാരിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. കാറിൽ ഇരുന്ന് ആരാധകനോട് ദേഷ്യപ്പെട്ട് സംസാരിക്കുന്ന അർജിത്തിനെയാണ് വിഡിയോയിൽ കാണുന്നത്.

Also read:‘നോട്ട് നിരോധനത്തിന്റെ ദൂഷ്യഫലം അനുഭവിക്കേണ്ടിവന്നത് സാധാരണക്കാർ,വലിയ തിരിച്ചടിയുണ്ടാക്കി’; മുഖ്യമന്ത്രി

നിങ്ങള്‍ എത്ര തവണ ഹോണ്‍ മുഴക്കിയെന്ന് അറിയാമോ? നിങ്ങള്‍ക്ക് എത്ര വയസായി ? പ്രായപൂര്‍ത്തിയായ ഒരാളാണ്. അല്ലേ? എത്ര തവണയാണ് ഹോണടിച്ചത്. ഇത് ആളുകളെ എത്രത്തോളം ബുദ്ധിമുട്ടിക്കുമെന്ന് നിങ്ങള്‍ക്ക് അറിയില്ലേ? എനിക്കൊപ്പം ഒരു ഫോട്ടോ എടുക്കാനെല്ലേ നിങ്ങള്‍ ഇതെല്ലാം ചെയ്തത്. ശരി ഫോട്ടോ എടുക്കാം. – ഇത്തരത്തിലാണ് അർജിത്ത് സിംഗ് യുവാവിനോട് പ്രതികരിച്ചത്. വിഡിയോ വൈറലായതോടെ താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പൊതു ഇടത്തില്‍ ശല്യമാകുന്ന ഇത്തരക്കാര്‍ക്കെതിരെ നടപടി വേണം എന്നാണ് പലരുടേയും കമന്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News