കർണ്ണാടകയിലെ ഷിരൂരിൽ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ഇന്ന് 12ാം ദിനത്തിൽ. ഇന്ന് രക്ഷാ ദൗത്യത്തിൻ്റെ ഭാഗമായി ഫ്ലോട്ടിങ്ങ് പെന്റൂണുകൾ എത്തിക്കും.നദിയിൽ പൊങ്ങിനിൽക്കുന്ന 10 ടൺ ഭാരം താങ്ങാൻ ശേഷിയുള്ള പെന്റൂണുകൾ എത്തിക്കുന്നത്. മന്ത്രിമാരാരായ പി എ മുഹമ്മദ് റിയാസ്,എ കെ ശശീന്ദ്രൻ എന്നിവർ ഷിരൂരിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.നദിയിലെ ശക്തമായ അടിയൊഴുക്കും കനത്ത മഴയുമാണ് നാവിക സേനയ്ക്ക് മുങ്ങിത്തപ്പിയുടെ പരിശോധനയ്ക്ക് വെല്ലുവിളിയാക്കുന്നത്.
അതേ സമയം രക്ഷാദൗത്യത്തിന് കൂടുതൽ നാവിക സേനാ മുങ്ങൽ വിദഗ്ദരെയും അത്യാധുനിക സംവിധാനമായ ആർ ഒവിയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കത്തയച്ചിട്ടുണ്ട്.മലയാളിയായ അര്‍ജുന്റെ തിരച്ചിലുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ ഷിരൂര്‍ ജില്ലാ ഭരണകൂടുമായി നിരന്തരം സമ്പര്‍ക്കത്തിലാണ്. ഇന്ത്യന്‍ നാവികസേനയില്‍ നിന്ന് വിദഗ്ധരായ മുങ്ങല്‍ വിദഗ്ധരുടെ അധിക ടീമുകളും അത്യാധുനിക ഉപകരണങ്ങളും ആവശ്യപ്പെടുന്നത് രക്ഷാപ്രവര്‍ത്തനത്തെ വലിയ രീതിയില്‍ സഹായിക്കുമെന്ന് കരുതുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും സിദ്ധരാമയ്യയ്ക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here