സിനിമ ചിത്രീകരണത്തിനിടെ കാർ തലകീഴായി മറിഞ്ഞു; അർജുൻ അശോകൻ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്

കൊച്ചിയിൽ സിനിമ ചിത്രീകരണത്തിനിടെ അപകടം.  എം ജി റോഡിൽ പുലർച്ചെ 1: 30 ഓടെയാണ് അപകടം നടന്നത്. കാർ തലകീഴായി മറിഞ്ഞ് നടന്മാരായ അർജുൻ അശോകൻ , സംഗീത് പ്രതാപ് ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റു. ബ്രൊമാൻസ്   എന്ന സിനിമയുടെ ചേയ്സിങ് ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്

എറണാകുളം എംജി റോഡിൽ ഇന്നുപുലർച്ചെ 1 30 ഓടുകൂടിയാണ് അപകടമുണ്ടായത്. സിനിമയിലെ ചെയ്സിംഗ് സീൻ ചിത്രീകരണത്തിനിടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ സമീപത്തെ ബൈക്കിലും മുന്നിൽ ഉണ്ടായിരുന്ന  മറ്റൊരു കാറിലും ഇടിച്ച് തല കീഴായി മറിയുകയായിരുന്നു.  നാട്ടുകാരെത്തി വാഹനം ഉയർത്തി. അപകടത്തിൽ നടൻ അർജുൻ അശോകൻ , സംഗീത് പ്രതാപ്,മാത്യു തോമസ് എന്നിവർക്കും  രണ്ട് ബൈക്ക് യാത്രക്കാർക്കും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

അരുൺ സംവിധാനം ചെയ്യുന്ന ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിടെയാണ് അപകടം നടന്നത്.  ചേയ്സിങ് മാസ്റ്ററാണ് കാർ ഓടിച്ചിരുന്നത്.   അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ALSO READ: ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്നതാണ് കേരളത്തിന്റെ നേട്ടങ്ങൾ; പ്രശംസിച്ച് സാമ്പത്തിക വിദഗ്ദ്ധൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration