ഷൂട്ടിങ് സമയത്ത് എന്താണ് സംഭവമെന്ന് മനസിലായില്ല; ഡബ്ബിങ്ങിന് ശേഷമാണ് ആ സിനിമ എന്താണെന്ന് മനസിലായത്: അര്‍ജുന്‍ അശോകന്‍

അജഗജാന്തരം സിനിമയുടെ ഷൂട്ടിങ് സമയത്തൊക്കെ എന്താണ് സംഭവം എന്നത് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ലെന്ന് നടന്‍ അര്‍ജുന്‍ അശോകന്‍. ഡബ്ബിങ്ങിന് ശേഷമാണ് ഇതൊരു പൊളി പരിപാടിയാണ് എന്ന് മനസിലായെതെന്ന് താരം പറഞ്ഞു.

Also Read : പ്രഗ്യാ സിങ് താക്കൂര്‍ കോടതിയിലെത്തിയത് ഉച്ചയ്ക്ക് 2ന്, രാവിലെ എഴുന്നേല്‍ക്കാന്‍ പറ്റില്ലെന്ന് വിശദീകരണം

തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അര്‍ജുന്‍.

‘അജഗജാന്തരത്തിലൂടെയാണ് ഈ ഗ്രൂപ്പിലേക്ക് വരുന്നത്. പെപ്പെ വിളിച്ചിട്ടാണ് ആ ക്യാരക്ടറിലേക്ക് ഞാന്‍ വരുന്നത്. പിന്നെയാണ് ടിനു ചേട്ടന്‍ മീറ്റ് ചെയ്യാന്‍ വരുന്നത്.

ഷൂട്ടിങ് സമയത്തൊക്കെ എന്താണ് സംഭവം എന്നത് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല. കാരണം ഓരോ മണിക്കൂര്‍ എടുത്തിട്ടാണ് ലൈറ്റ്അപ്പ് ചെയ്യുന്നത്. പിന്നെ ഫുള്‍ ഇടിയായതുകൊണ്ട് നമ്മള്‍ മൊത്തം വീക്കായിരുന്നു.

Also Read :രാത്രിയില്‍ ഐസ്‌ക്രീമും ചോക്ലേറ്റും കഴിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഇതുകൂടി അറിയുക

അന്‍പത് ദിവസം മുഴുവന്‍ ഇടിയായിരുന്നു. എനിക്ക് എന്താണ് സംഭവം എന്ന് മനസ്സിലാകാതെ നില്‍ക്കുകയായിരുന്നു. ഡബ്ബിങ്ങിന് പോയി കണ്ടപ്പോള്‍ എന്താണ് പരിപാടി, എന്താണ് ടിനി ചേട്ടന്‍ ഉദ്ദേശിച്ചതെന്ന് മനസിലായി. മൊത്തം ഔട്ട് കണ്ടപ്പോള്‍ നമുക്ക് മനസ്സിലായി ഇതൊരു പൊളി പരിപാടിയാണെന്ന്.

ചാവേറിലേക്ക് വിളിച്ചപ്പോള്‍ എന്റെ എല്ലാ പരിപാടിയും മാറ്റിവെച്ച് ഇതിലേക്ക് ഇറങ്ങി. കമ്പനി ആക്ടറായി(ചിരി),’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News