സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിൽ അർജുൻ ആയങ്കിയെ റിമാന്റ് ചെയ്തു

അർജുൻ ആയങ്കിയെ റിമാന്റ് ചെയ്തു. സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് സ്വർണം തട്ടിയെടുത്ത കേസിലാണ് റിമാന്റ് ചെയ്തിരിക്കുന്നത്.  ചിറ്റൂർ കോടതിയിൽ ഹാജറാക്കിയ ആർജ്ജുൻ ആയങ്കിയെ14 ദിവസത്തേക്കാണ് റിമാന്റ് ചെയ്തത്.

also read; ബംഗ്ലളൂരു നഗരത്തിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട അഞ്ച് ഭീകരർ പിടിയിൽ

കഴിഞ്ഞ മാർച്ച് 26നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. തൃശൂരിൽ നിന്നും മധുരയിലെ ജ്വല്ലറിയിലേക്ക് സ്വർണാഭരണങ്ങൾ കൊണ്ടും പോയ വ്യാപാരിയെ അക്രമിച്ച് 75 പവൻ സ്വർണം തട്ടിയെടുക്കുകയായിരുന്നു. മഹാരാഷ്ട്ര പുനെയില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് അർജുൻ അറസ്റ്റിലാവുന്നത്.

also read; ആർഎസ്എസ് ലഹരി മാഫിയ വെട്ടിക്കൊലപ്പെടുത്തിയ ഡിവൈഎഫ്ഐ പ്രവർത്തകൻ അമ്പാടിയുടെ സംസ്കാരം നടന്നു

75 പവന്‍ സ്വര്‍ണം, ഇരുപത്തി മൂവായിരം രൂപ, മൊബൈല്‍ ഫോണ്‍ എന്നിവയാണ് വ്യാപാരിയില്‍ നിന്ന് തട്ടിയെടുത്തത്. കവര്‍ച്ചയ്ക്ക് ശേഷം സംഘം സ്വര്‍ണം വീതം വെച്ച് വ്യത്യസ്ത വഴികളിലൂടെ രക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News