കർണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ സംതൃപ്തിയെന്ന് അർജുന്റെ കുടുംബം

arjun rescue

കർണാടക മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ സംതൃപ്തിയെന്ന് മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുടുംബം. തിരച്ചിലിനായി ഡ്രഡ്ജർ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉറപ്പുനൽകിയാതായി കുടുംബം വ്യക്തമാക്കി.
ഇതിനാവശ്യമായ ആവശ്യമായ തുക സർക്കാർ വഹിക്കുമെന്ന് എം.കെ രാഘവൻ എം.പി പറഞ്ഞു. കർണാടക സർക്കാർ ദൗത്യത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയിരുന്നു. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള ചിലവ് പൂർണമായും സംസ്ഥാന സർക്കാർ വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യം; അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരെ കാണും

ഈ മാസം 16 നാണ് തിരച്ചിൽ നിർത്തിവെച്ചത്. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഡ്രഡ്ജർ എത്തിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം മുഖ്യമന്ത്രിയെയും ഉപുഖ്യമന്ത്രിയെയും കണ്ടത് .കർണാടക സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും നേരിൽ കണ്ട് ഇടപെടൽ ആവശ്യപ്പെടുമെന്ന് അർജുന്‍റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News