‘അർജുനെന്റെ സഹോദരനാണ്, ദുരന്തമുണ്ടാകുമ്പോൾ മതത്തിന്റെ പേരിൽ വിഭജിക്കരുത്’; നിറകണ്ണുകളോടെ ലോറിയുടമ മനാഫ്

Manaf Shiroor

ഇതിൽ നിന്ന് പഠിക്കണം ഒരു ദുരന്തം ഉണ്ടാകുമ്പോൾ ജാതിയും മതവും നോക്കരുത് നമ്മുക്കൊക്കെ ഒരൊറ്റ വികാരം പോരെ ഇന്ത്യ അല്ലെങ്കിൽ മലയാളി എന്ന് വികാരഭരിതനായി അർജുന്റെ ലോറിയുടമ മനാഫ് പറഞ്ഞു. അർജുൻ എന്റെ സഹോദരനാണ് അപകടം ഉണ്ടായപ്പോൾ മുതൽ ഞാനിവിടെ വന്നത് എന്റെ സഹോദരനു വേണ്ടിയായിരുന്നു വാക്കുകളിടറി മനാഫ് പറഞ്ഞു. മതത്തിന്റെ പേരിൽ എന്തിനാണ് വിഭജിക്കുന്നത്. അർജുന് വേണ്ടി മനാഫ് വന്നെങ്കിൽ ചിലപ്പോൾ മനാഫിന്റെ വേണ്ടി അർജുനായിരിക്കും വരുക.

Also Read: ‘ആ ആകാംക്ഷയ്‌ക്കുള്ള ഉത്തരമാണ് ഇന്ന് ലഭിച്ചത്’; വൈകാരികമായി പ്രതികരിച്ച് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിന്‍

ഒരാള് പൊരുതാൻ ഉറച്ചിട്ടുണ്ടെങ്കിൽ അതിന്റെ അന്ത്യം കാണുക എന്നത് തീരുമാനിച്ചു തന്നെയാകും ഇറങ്ങുക. ഒപ്പം നിന്ന കേരള ഗവൺമെന്റിനും, കർണ്ണാടക ഗവൺമെന്റിനും, രാഷ്ട്രീയഭേദമന്യേ കൂടെ നിന്ന നേതാക്കൾക്കും, ഉദ്യോഗസ്ഥർക്കും സഹായിച്ച എല്ലാവരോടും നന്ദിയുണ്ടെന്നും മനാഫ് പറഞ്ഞു. ഈ അപകടത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിച്ചു. ഹൈവേയിൽ ഡ്രൈവർമാർക്ക് റെസ്റ്റ് ചെയ്യാൻ കൂടുതൽ സൌകര്യങ്ങളൊരുക്കണം. അപകടത്തിൽപ്പെട്ടയാളുടെ കുടുംബത്തെ വഷമിപ്പിക്കരുത്. എന്തൊക്കെ ആരോപണങ്ങളാണ് ഉന്നയിച്ചത് അർജുൻ ലോറിയുമായി കടന്നു കളഞ്ഞു എന്നൊക്കെ, ഇതൊക്കെ കേൾക്കുമ്പോൾ വിഷമമുണ്ടായി. നിറകണ്ണുകളോടെ മനാഫ് പറഞ്ഞു.

Also Read: ‘എത്രയോ കാലമായി പറയുന്നു വണ്ടിക്കുള്ളില്‍ അര്‍ജുനുണ്ടെന്ന്’: വാക്കുകള്‍ ഇടറി മനാഫ്

എനിക്കെതിരെയും ഉണ്ടായിരുന്നു ആരോപണങ്ങൾ. എനിക്ക് അർജുനെ കണ്ടെത്തിയാൽ മതിയായിരുന്നു. ലോറിക്ക് വലിയ പരുക്കുകളൊന്നുമില്ല. അതിൽ ഉന്നയിക്കപ്പെട്ടപോലെ എന്തെങ്കിലും നിയമവിരുദ്ധമായ സാധനങ്ങൾ ഉണ്ടോ എന്ന് പരിശോധിച്ചിട്ട് എനിക്ക് തന്നാൽ മതിയെന്നും മനാഫ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News