ബെക്കാമിന് വിരുന്നൊരുക്കിയത് സോനം; ട്രോളന്മാര്‍ ട്രോളി കൊന്നത് അര്‍ജുന്‍ കപൂറിനെ

ഇംഗ്ലണ്ട് ഫുട്‌ബോള്‍ മുന്‍ ഇതിഹാസ താരം ഡേവിഡ് ബെക്കാമിന് ബോളിവുഡ് താരമായ സോനം കപൂറും ഭര്‍ത്താവ് ആനന്ദ് അഹൂജയും ചേര്‍ന്ന് നല്‍കി. മുംബൈയില്‍ നടന്ന ഇന്ത്യ – ന്യൂസിലന്റ് സെമിഫൈനലിനു ശേഷമാണ് താരത്തിന് വിരുന്നൊരുക്കിയത്. പ്രമുഖരായ ബോളിവുഡ് താരങ്ങളെല്ലാം പങ്കെടുത്ത വിരുന്നില്‍ അര്‍ജുന്‍ കപൂറും ബെക്കാമുമുള്ള ചിത്രമാണ് ട്രോളന്മാര്‍ ഏറ്റെടുത്തത്.

ALSO READ: യോജിപ്പിന്റെ വഴികള്‍ തുറക്കുന്നതിന്റെ പ്രതീക്ഷയില്‍ മുസ്ലിം ലീഗ് നേതാക്കളും മലപ്പുറത്തെ സഹകാരികളും

ബെക്കാമിനേക്കാള്‍ പൊക്കം കുറവായ അര്‍ജുന്, ഫോട്ടോയില്‍ ബെക്കാമിനേക്കാള്‍ ഉയരമുണ്ടെന്നും ചിത്രം ഫൊട്ടോഷോപ്പ് ചെയ്‌തെന്നുമായിരുന്നു ട്രോളുകള്‍. തന്റെ ഉയരം 183 സെന്റിമീറ്റര്‍ ആണെന്നും നമ്മള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുതെന്നും അര്‍ജുന്‍ കപൂര്‍ പ്രതികരിച്ചു. ഇതേ ചിത്രം ഉപയോഗിച്ച് ഒരു പേജില്‍ തനിക്കെതിരെ വന്ന ട്രോള്‍ പോസ്റ്റിനു മറുപടിയായി പറയുകയായിരുന്നു അര്‍ജുന്‍.

ALSO READ: പതിനേഴ് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചി; പ്രതി പിടിയില്‍

തന്റെ പ്രിയപ്പെട്ട താരത്ത ആദ്യമായി നേരില്‍ കണ്ട അനുഭവം സമൂഹമാധ്യമങ്ങളിലൂടെ അര്‍ജുന്‍ നേരത്തേ പങ്കുവച്ചിരുന്നു. വര്‍ഷങ്ങളായി ആരാധിക്കുന്നയാളെയാണ് നേരില്‍ കണ്ടതെന്നും തങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ച ഡേവിഡ് ബെക്കാമിനോട് കടപ്പെട്ടിരിക്കുന്നെന്നും താരം കുറിച്ചിരുന്നു. ഒപ്പം സോനത്തിനും നന്ദി പറയാന്‍ താരം മറന്നില്ല. എന്നാല്‍ ചിത്രത്തിന് ലഭിച്ച കമന്റുകള്‍ അപ്രതീക്ഷിതമായിരുന്നു. മലൈക അറോറ, അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍, ഷാഹിദ് കപൂര്‍, മീരാ രാജ്പുത്, ഫര്‍ഹാന്‍ അക്തര്‍, കരിഷ്മ കപൂര്‍, ഇഷ അംബാനി തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News