ബോളിവുഡ് നടന്‍ അര്‍ജുന്‍ കപൂറിന് പരിക്ക്. ഷൂട്ടിങ് സെറ്റിൽ വെച്ചാണ് താരത്തിന് പരിക്കേറ്റത്. ഷൂട്ടിംഗ് സെറ്റിന്റെ സീലിങ് തകര്‍ന്നു വീണ് ആണ് അപകടം ഉണ്ടായത്. പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം. അർജുൻ കപൂറിനു പുറമെ നിർമാതാവിനും സംവിധായകനും സെറ്റിലെ ചിലർക്കും സംഭവത്തിൽ പരിക്കേറ്റിറ്റുണ്ടെന്നാണ് വിവരം. നടനും നിര്‍മാതാവുമായ ജാക്കി ഭാഗ്നാനി, സംവിധായകന്‍ മുദാസ്സര്‍ അസിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത് .
മുംബൈയിലെ ഇംപീരിയല്‍ പാലസില്‍ ‘മേരെ ഹസ്ബന്‍ഡ് കി ബീവി’ എന്ന സിനിമയിലെ ഗാനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം. ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ സീലിങ് തകര്‍ന്നു വീഴുകയായിരുന്നു. സൗണ്ട് സിസ്റ്റത്തില്‍ നിന്നുണ്ടായ വൈബ്രേഷനാണ് അപകടത്തിന് കാരണമെന്നാണ് പുറത്തുവരുന്ന വിവരം.
also read: വിജയ് അല്ല പകരം വിശാൽ ; യോഹാനുമായി ഗൗതം മേനോൻ വീണ്ടും
അതേസമയം ഷൂട്ടിങ്ങിന് മുമ്പ് സെറ്റിന്റെ സുരക്ഷ ഉറപ്പുവരുത്താറില്ലെന്ന് കൊറിയോഗ്രാഫര്‍ വിജയ് ഗാംഗുലി പറഞ്ഞിരുന്നു . ഗാനരംഗം ചിത്രീകരിക്കുകയായിരുന്നു. ഷോട്ടെടുക്കുന്നതിനിടയില്‍ സീലിങ് തകര്‍ന്നു വീഴുകയായിരുന്നു. കുറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നും വിജയ് ഗാംഗുലി പറഞ്ഞു. എന്നാൽ നടി ഭൂമി പട്നേക്കറും സംഭവ സ്ഥലത്തുണ്ടായിരുന്നുവെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here