തൃശ്ശൂര്‍ ജില്ലയിലെ പുതിയ കളക്ടറായി അര്‍ജ്ജുന്‍ പാണ്ഡ്യന്‍ വെള്ളിയാഴ്ച ചുമതലയേല്‍ക്കും. വി.ആര്‍ കൃഷ്ണ തേജ ആന്ധ്രപ്രദേശിലേക്കു ഡെപ്യൂട്ടേഷനില്‍ പോയ ഒഴിവിലാണ് നിയമനം. 2017 ബാച്ച് കേരള കേഡര്‍ ഐ.എ.സ് ഉദ്യോഗസ്ഥനായ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ നിലവില്‍ ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസറും ലേബര്‍ കമ്മിഷണറുമായി പ്രവർത്തിച്ചു വരികയാണ്.ഇടുക്കി ഏലപ്പാറ സ്വദേശിയായ ഇദ്ദേഹം കൊല്ലം ടി.കെ.എം എഞ്ചിനീയറിംഗ് കോളേജില്‍ നിന്നും ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദവും നേടിയിട്ടുണ്ട്.
അതേസമയം കഴിഞ്ഞദിവസം ഡോ. ശ്രീറാം വി ഐഎഎസ് ധനകാര്യ ഡിപ്പാർട്ട്‌മെൻ്റിലെ ജോയിൻ്റ് സെക്രട്ടറി & സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആയി നിയമിക്കപ്പെട്ടു. ഇടുക്കി ജില്ലാ കലക്ടർ ഷീബ ജോർജ്ജിന് റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായി സ്ഥലം മാറ്റം. തിരുവനന്തപുരം ജില്ല കളക്ടർ ജെറോമിക് ജോർജ്ജിന് പിന്നാക്കവിഭാഗം ഡയറക്ടറായി നിയമിച്ചു. ഐടി മിഷൻ ഡയറക്ടർ അനുകുമാരിയെ തിരുവനന്തപുരം ജില്ലാ കളക്ടറായി നിയമിച്ചു.
ALSO READ: യാത്രകള്‍ ഇനി റോയലാകും; രാജ്യത്തെ ഏറ്റവും വിലയേറിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ഇതാ വരുന്നു ബിഎംഡബ്ല്യൂ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here