തിരച്ചിൽ പുനരാരംഭിക്കണമെന്നാവശ്യം; അർജുന്റെ കുടുംബം കർണാടക മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവരെ കാണും

arjun mission

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി യുവാവ് അർജുനെയും ലോറിയും കണ്ടെത്തുന്നതിനുള്ള തിരച്ചിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം കർണ്ണാടക മുഖ്യമന്ത്രി സിദ്ധ രാമയ്യ , ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ എന്നിവരെ കാണും. ബംഗളൂരുവിൽ ഇന്ന് വൈകുന്നേരമാണ് കുടിക്കാഴ്ചക്ക് സമയം നൽകിയിരിക്കുന്നത്.

ALSO READ: സംസ്ഥാനത്ത് ഇന്നും വ്യാപകമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ഷിരൂരിൽ ഗംഗാവാലി പുഴയിൽ ഡ്രെഡ്ജർ എത്തിച്ച് തിരച്ചിൽ ഉടൻ തുടങ്ങണമെന്ന് കുടുംബം ആവശ്യപ്പെടും. ഈ മാസം 16 നാണ് തിരച്ചിൽ നിർത്തിവെച്ചത്. ഗോവയിൽ നിന്ന് ഡ്രഡ്ജർ എത്തിച്ച് തിരച്ചിൽ പുനരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇതുവരെ ഡ്രഡ്ജർ എത്തിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് കുടുംബം മുഖ്യമന്ത്രിയെയും ഉപുഖ്യമന്ത്രിയെയും കാണുന്നത്.

ALSO READ: മുണ്ടക്കൈ ഉരുൾപ്പൊട്ടൽ; കാണാതായവർക്കായുള്ള തിരച്ചിൽ സൂചിപ്പാറ മേഖലയിൽ ഇന്നും തുടരും

ഡ്രഡ്ജർ ലഭ്യമല്ലാത്ത കാരണം പറഞ്ഞാണ് നേരത്തെയും ഇപ്പോഴും തിരച്ചിൽ മുടങ്ങിയതെന്ന് അർജുന്‍റെ കുടുംബം പറയുന്നു. കർണാടക സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയനെ വീണ്ടും നേരിൽ കണ്ട് ഇടപെടൽ ആവശ്യപ്പെടുമെന്ന് അർജുന്‍റെ കുടുംബം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News