അർജുനായുള്ള തിരച്ചിൽ പതിമൂന്നാം ദിനത്തിൽ; മുങ്ങൽസംഘത്തിന്റെ തിരച്ചിൽ തുടരുന്നു

കർണ്ണാടകയിലെ ഷിരൂരിൽ കാണാതായ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ പതിമൂന്നാം ദിനത്തിലും തുടരും. ഈശ്വർ മാൽപ്പെയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളായ മുങ്ങൽ വിദഗ്ദർ ആഴത്തിൽ മുങ്ങിയുള്ള തിരച്ചിൽ ഇന്നും തുടരും. കേരളത്തിൽ നിന്നുള്ള മന്ത്രിതല സംഘം ഷിരൂരിൽ തുടരുകയാണ്. മഴ കുറഞ്ഞെങ്കിലും ഗംഗാവാലി നദിയിലെ അടിയൊഴുക്ക് കുറയാത്തതാണ് ദൗത്യസംഘം നേരിടുന്ന പ്രധാന വെല്ലുവിളി.

Also Read: Arjun Rescue | ‘കുടുംബത്തില്‍ കയറണമെങ്കില്‍ അര്‍ജുന്‍ ഒപ്പം വേണം, അല്ലാതെ പറ്റില്ല’ ; സഹോദരി ഭര്‍ത്താവ് ജിതിന്‍

മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ ഒമ്പത് തവണ ഡൈവിങ് നടത്തിയിട്ടും ഇന്നലെ ട്രക്കിന് അടുത്തെത്താന്‍ കഴിഞ്ഞില്ല. രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായത് നദിയിലെ സീറോ വിസിബിലിറ്റിയാണ്. വെള്ളത്തിനടിയിലെ പാറക്കല്ലുകളും വെല്ലുവിളിയായി തന്നെ തുടർന്നു. ദൗത്യം അതീവ ദുഷ്കരമായ സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചത്.

അതേസമയം ശക്തമായ അടിയൊഴുക്ക് ഉള്ളതിനാൽ പുഴയിൽ മുങ്ങിയുള്ള തിരച്ചിൽ ദുഷ്ക്കരമാണെന്ന് ഈശ്വർ മാൽപ്പെ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

Arjun Rescue Operation, Ankola Landslide, Karnataka, Shiroor,

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News