അർജുനായുള്ള തിരച്ചിൽ; മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഡ്രഡ്ജർ എത്തിച്ചു

ARJUN

കർണാടക ഷിരൂരിൽ  കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലിനായി മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്തേക്ക് ഡ്രഡ്ജർ എത്തിച്ചു. വൈകുന്നേരം 6 മണിയോടെയാണ് ഡ്രഡ്ജർ അപകട സ്ഥലത്ത് എത്തിച്ചത്. ഉച്ചയ്ക്ക് ഡ്രഡ്ജർ തെരച്ചിലിന് സജ്ജമായിരുന്നെങ്കിലും അധികൃതരുടെ അനുമതി ലഭിച്ചിരുന്നില്ല. വൈകുന്നേരം അഞ്ചുമണിക്ക് ശേഷം കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, ജില്ലാ കലക്ടർ,ജില്ലാ പോലീസ് മേധാവി എന്നിവരെത്തിയ ശേഷമാണ് ഷിരൂരിലെ അപകട സ്ഥലത്തേക്ക് ഡ്രഡ്ജർ എത്തിച്ചത്.

ALSO READ; കാസർഗോഡ് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

ശനിയാഴ്ച രാവിലെ 8 മണിക്ക് തിരരച്ചിൽ തുടങ്ങും. രാവിലെ എട്ട് മുതൽ വൈകുന്നേരം 6 മണി വരെ മൂന്നുദിവസം തെരച്ചിൽ നടത്താനാണ് തീരുമാനം. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് തെരച്ചിൽ ആദ്യം നടത്തും. ഗോവ തുറമുഖത്ത് നിന്ന് യാത്ര തിരിച്ച് നാലാം ദിവസമാണ് ഡ്രഡ്ജർ ഷിരൂരിൽ എത്തിച്ചത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News