തടസങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ സാങ്കേതിക സഹായങ്ങൾ എത്തിക്കണമെന്ന് അർജുന്റെ സഹോദരി അഞ്ജു.തിരച്ചിൽ നിർത്തരുത് എന്നും അഞ്ജു പറഞ്ഞു.കർണാടക – കേരള സർക്കാരുകളുടെ എല്ലാ വിധ സഹായവും ലഭിച്ചിട്ടുണ്ട്.പെട്ടന്ന് നിർത്തുക എന്നത് ഉൾക്കൊള്ളാനാവില്ല എന്നും അഞ്ജു പറഞ്ഞു.
കാണാതായ 3 പേരേയും കണ്ടത്തുo വരെ തിരച്ചിൽ തുടരണം.കാലാവസ്ഥ പ്രശ്നങ്ങൾ മറികടക്കാനുള്ള സഹായങ്ങൾ ഉപയോഗിച്ച് തിരച്ചിൽ തുടരണം. താൽക്കാലികമായി നിർത്തിയത് എത്രകാലത്ത് എന്നറിയില്ല അതിൽ അനിശ്ചിതത്വമുണ്ട്.മുൻപ് ലോറി കണ്ടെത്തിയെന്ന് പറഞ്ഞിരുന്നു പക്ഷേ പിന്നീട് അതിനെപ്പറ്റി യാതൊരു അറിവുമില്ല.വിവരങ്ങൾ അപ്ഡേറ്റ് ആയി കിട്ടാത്തതിൽ സങ്കടമുണ്ട് എന്നും അഞ്ജു വ്യക്തമാക്കി.
കർണാടക സർക്കാരിന് എതിരെ മന്ത്രി മുഹമ്മദ് റിയാസ്. അനുകൂല കാലാവസ്ഥയായിട്ടും ഇന്ന് അർജുനയുള്ള തിരച്ചിൽ നിർത്തുന്നത് ദൗർഭാഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സാധ്യതകൾ പ്രയോജനപെടുത്തുന്നില്ല എന്നും നേവൽ സാധ്യത വേണ്ട വിധം പ്രയോജന പെടുത്തിയില്ല എന്നും മന്ത്രി പ്രതികരിച്ചു.യോഗ തീരുമാനം നടപ്പാക്കിയില്ല. കേരള സർക്കാരിന് ആവുന്നത് ചെയ്തു,വിവാദങ്ങളിലേക്കോ വിമർശനങ്ങളിലേക്കോ കടക്കുന്നില്ല. അതിനുള്ള സമയവും അല്ല എന്നും മന്ത്രി വ്യക്തമാക്കി.കേരള മന്ത്രി മാർക്ക് അവിടെ പോകാനേ പറ്റു,യോഗ തീരുമാനം നടപ്പാക്കേണ്ടത് കർണാടക സർക്കാർ ആണെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here