ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മെഗാ ലേലത്തിന് മുന്നോടിയായി മങ്ങിയ പ്രകടനവുമായി അര്‍ജുന്‍ ടെണ്ടുല്‍ക്കർ. ശനിയാഴ്ച നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിന്റെ ഗോവയുടെ ഉദ്ഘാടന മത്സരത്തിലായിരുന്നു അർജുൻ്റെ നിരാശ മുറ്റിയ പ്രകടനം. നാലോവറിൽ 48 റണ്‍സ് ആണ് അദ്ദേഹം വിട്ടുകൊടുത്തത്. വിക്കറ്റ് നേടാനുമായില്ല.
മുംബൈ ആയിരുന്നു എതിരാളി. നാല് പന്തില്‍ ഒമ്പത് റണ്‍സ് നേടി ബാറ്റിങിലും നിരാശയായിരുന്നു ഫലം. ഫലത്തിൽ ഗോവ 26 റണ്‍സിന് മുംബൈയോട് തോറ്റു. ഗോവൻ ടീമംഗമാണ് അർജുൻ. ഐപിഎല്‍ ലേലത്തിൽ വിറ്റുപോകാൻ അര്‍ജുന് ലഭിച്ച മികച്ച അവസരങ്ങളായിരുന്നു ഇത്. നവംബര്‍ 24, 25 തീയതികളില്‍ സൗദി അറേബ്യയിലെ റിയാദില്‍ ആണ് ഐപിഎല്‍ 2025 മെഗാ ലേലം.
Read Also: 23 റണ്‍സിന് ഫെരാരി നഷ്ടം; ഡബിള്‍ സെഞ്ചുറി നേടിയ മകനെ പഴയ വാഗ്ദാനം ഓര്‍മിപ്പിച്ച് വീരു
ലേലത്തിന് മുമ്പ് അര്‍ജുനെ മുംബൈ ഇന്ത്യന്‍സ് നിലനിര്‍ത്തിയിരുന്നില്ല. ഈയടുത്ത് മാന്യമായ ഫോമിലാണെങ്കിലും അര്‍ജുനെ ഏതെങ്കിലും ടീം ലേലം വിളിക്കുമോയെന്നത് കണ്ടറിയണം. 2022ലെ ലേലത്തിൽ 30 ലക്ഷം രൂപയ്ക്ക് മുംബൈ അര്‍ജുനെ വാങ്ങിയിരുന്നു. അടിസ്ഥാന വിലയേക്കാള്‍ 10 ലക്ഷം രൂപ അധികം നൽകിയാണ് വാങ്ങിയത്. 2023ലെ സീസണില്‍ നാല് തവണ കളിച്ച അദ്ദേഹം മൂന്ന് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. കഴിഞ്ഞ സീസണില്‍ ഒരു മത്സരം മാത്രമാണ് അർജുൻ കളിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here