ഐപിഎല്ലില്‍ പന്തെറിഞ്ഞ് ബാറ്റിംഗ് ഇതിഹാസത്തിന്റെ മകന് അരങ്ങേറ്റം

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ തെന്‍ഡുല്‍ക്കര്‍ ഐപിഎല്ലില്‍ അരങ്ങേറി. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെതിരെയായായിരിന്നു ഇതിഹാസ താരത്തിന്റെ മകന്‍ അരങ്ങേറ്റം കുറിച്ചത്.

മുംബൈയുടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് അര്‍ജുന് ക്യാപ് നല്‍കിയത്. മകന്റെ അരങ്ങേറ്റത്തിന് മുന്നോടിയായി സച്ചിനും സ്റ്റേഡിയത്തില്‍ എത്തിയിരുന്നു. സച്ചിനൊപ്പമായിരുന്നു അര്‍ജുന്‍ ഇന്ന് പരിശീലനം നടത്തിയതും. അര്‍ജുന്റെ അരങ്ങേറ്റം കാണാന്‍ സഹോദരി സാറാ തെന്‍ഡുല്‍ക്കറും ഗ്യാലറിയിലുണ്ടായിരുന്നു.

മുംബൈയുടെ ബൗളിംഗ് അറ്റാക്ക് ഓപ്പണ്‍ ചെയ്തതും അര്‍ജുനായിരുന്നു. ആദ്യ ഓവറില്‍ ബൗണ്ടറികളൊന്നും വഴങ്ങാതെ മികച്ച രീതിയില്‍ അര്‍ജുന്‍ പന്തെറിഞ്ഞു. കേവലം നാല് റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. എന്നാല്‍ രണ്ടാം ഓവറില്‍ താരം 13 റണ്‍സ് വഴങ്ങി. വെങ്കിടേഷ് അയ്യര്‍ ഒരു ഫോറും ഒരു സിക്‌സും അര്‍ജുന്റെ ഓവറില്‍ കണ്ടെത്തി. വിക്കറ്റൊന്നും നേടാതെ രണ്ട് ഓവറില്‍ 17 റണ്‍സാണ് അര്‍ജുന്റെ അരങ്ങേറ്റത്തിലെ ബൗളിംഗ് പ്രകടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News