ഒഴിവാക്കിയവര്‍ക്കുള്ള മറുപടിയോ? ഗോവയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍

ഫോം കണ്ടെത്താതെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയതിന് പിന്നാലെ, അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍ വിജയ് ഹസാരെ ട്രോഫിയില്‍ ഗോവയ്ക്കായി മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ പ്ലേയിംഗ് ഇലവനില്‍ പോലും അര്‍ജുന് സ്ഥാനമുണ്ടായിരുന്നില്ല. അതേസമയം ആദ്യ മത്സരത്തില്‍ തന്നെ ഗംഭീര തുടക്കമാണ് താരം നടത്തിയിരിക്കുന്നത്. അറുപത്തിയൊന്ന് റണ്‍സ് വഴങ്ങിയാണ് അര്‍ജുന്റെ വിക്കറ്റ് വേട്ട. പത്ത് ഓവറുകളാണ് താരം പന്തെറിഞ്ഞത്. മത്സരത്തില്‍ ഗോവ 27 റണ്‍സിന് വിജയിക്കുകയും ചെയ്തു. ടോസ് നഷ്ടമായ ഗോവ, ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു.

ALSO READ: ചരിത്ര മുന്നേറ്റം, ‘കാരുണ്യ സ്പർശം’ വഴി സർക്കാർ വിറ്റഴിച്ചത് 2 കോടി രൂപയുടെ കാൻസർ മരുന്നുകൾ- വിതരണം ലാഭരഹിതമായി; മന്ത്രി വീണാ ജോർജ്

രണ്ടാമതു ബാറ്റു ചെയ്ത ഒഡിഷ ബാറ്റര്‍മാരെ നല്ലരീതിയില്‍ പ്രതിരോധത്തിലാക്കാന്‍ അര്‍ജുന് കഴിഞ്ഞു. 41ാം ഓവറില്‍ അഭിഷേക് റൗത്തിനെ പുറത്താക്കി ആദ്യ വിക്കറ്റ് നേടിയപ്പോള്‍ തൊട്ടടുത്ത ഓവറില്‍ മികച്ച ഫോമില്‍ കളിച്ചിരുന്ന കാര്‍ത്തിക് ബിസ്‌വാലിയെയാണ് പുറത്താക്കിയത്. അടുത്ത വിക്കറ്റ് വീണത് 47ാം ഓവറിലാണ്.

നാലു വിക്കറ്റ് നഷ്ടത്തില്‍ 371 റണ്‍സാണ് ഗോവ നേടിയത്. 372 വിജയം ലക്ഷ്യം പിന്തുടര്‍ന്ന ഒഡിഷ 49.4 ഓവറില്‍ ഓള്‍ ഔട്ടായി.

ALSO READ: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനം നാളെ സമാപിക്കും; പൊതുസമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഐപിഎല്‍ മെഗാ ലേലത്തില്‍ അടിസ്ഥാന വിലയായ മുപ്പത് ലക്ഷത്തിന് മുംബൈ ഇന്ത്യന്‍സ് അര്‍ജുനെ സ്വന്തമാക്കിയിരുന്നു. ആദ്യ അവസരങ്ങളില്‍ അര്‍ജുന് വേണ്ടി ബിഡ് ചെയ്യാതിരുന്ന ടീം അവസാന അവസരത്തിലാണു അര്‍ജുനെ വാങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News