‘രക്ഷാപ്രവർത്തനത്തിന് കേന്ദ്രസേനയെ ഇറക്കുക അല്ലെങ്കിൽ കേരളത്തിലെ ആളുകളെ ഇറക്കി പരിശോധിക്കാൻ വിടണം…’; പ്രധാന മന്ത്രിക്ക് കത്തയച്ച് അർജുന്റെ കുടുംബം

കർണാടക സർക്കാർ ജീവനുകൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ലെന്ന് അർജുന്റെ കുടുംബം. ദൃക്‌സാക്ഷികളെ പോലും പൊലീസ് കേട്ടില്ല. മകനെ തപ്പുന്നതിനിടെ പല വണ്ടികളും കിട്ടിയതായി അറിയുന്നുണ്ടെന്നും, അവിടുത്തെ സംവിധാനത്തോടുള്ള വിശ്വാസം കുറഞ്ഞുവെന്നും അർജുന്റെ കുടുംബം പറഞ്ഞു.

Also Read; ‘പുതിയ വണ്ടിയാണ്, പെട്ടെന്ന് തകരില്ലെന്ന് ലോറി ഉടമ’, അവൻ ആ മണ്ണിനടിയിൽ ഉണ്ട്’, പ്രതീക്ഷകൾ കൈവിടാതെ അർജുന്റെ കുടുംബം

കേന്ദ്ര സേനയെ ഇറക്കുക അല്ലെങ്കിൽ കേരളത്തിലെ ആളുകളെ ഇറക്കി പരിശോധിക്കാൻ വിടണം, ഇതാണ് ആവശ്യമെന്നും അർജുന്റെ കുടുംബം പറഞ്ഞു. പ്രധാനമന്ത്രിക്കും, കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കും, മുഖ്യമന്ത്രി പിണറായി വിജയനും ഈ ആവശ്യങ്ങൾ ഉന്നയിച്ച് മെയിൽ അയച്ചതായും അർജുന്റെ കുടുംബം വ്യക്തമാക്കി. മനുഷ്യ വില കൊടുക്കാത്ത വിധത്തിലാണ് അവിടെ ഉള്ളവർ പെരുമാറുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Also Read; ‘വാഹനത്തിൽ പകുതിയിലേറെ ഇന്ധനം, കല്ലും മണ്ണും കയറാതെ കാബിൻ ലോക്ക് ആവും’, ‘അർജുൻ തിരിച്ചുവരും’; അത് ഉറപ്പിച്ചു പറയാൻ കുടുംബം പറയുന്ന കാരണങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News