കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങി കേരളം. അര്‍ജുന്റെ മൃതദേഹം ഏറ്റുവാങ്ങിയുള്ള വിലാപയാത്രയിപ്പോള്‍ കോഴിക്കോട് എത്തി. തലപ്പാടി ചെക്ക് പോസ്റ്റിലും കാസര്‍ഗോഡും അടക്കം അര്‍ജുന് ആദരാഞ്ജലി അര്‍പ്പിച്ചിരിക്കുകയാണ് മലയാളികള്‍. രാവിലെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹനവ്യൂഹം കണ്ണൂര്‍ ടൗണ്‍ പിന്നിട്ടു. ആറു മണിയോടെയാണ് അഴിയൂര്‍ പിന്നിട്ട് കോഴിക്കോടെത്തിയത്. കേരള, കര്‍ണാടക പൊലീസും വിലാപയാത്രയ്ക്ക് അകമ്പടിയായുണ്ട്. മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് മുമ്പായി വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും.
ALSO READ: വ്യവസായ രംഗത്ത് കേരളം മാറ്റത്തിന്റെ പാതയില്‍: ഡോ. കൃഷ്ണ എല്ല
രാവിലെ എട്ടോടെ കണ്ണാടിക്കലിലെ അര്‍ജുന്റെ മൃതദേഹം വീട്ടിലെത്തിക്കും. 71 ദിവസമാണ് അര്‍ജുനായി കേരളം കാത്തിരുന്നത്. പ്ലസ് ടു പഠനത്തിന് ശേഷം ടെക്സ്റ്റയില്‍സില്‍ ജോലിക്ക് കയറി അര്‍ജുന്‍ പെയിന്റിംഗ് ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്താണ് കുടുംബത്തിന് താങ്ങായത്. മാതാപിതാക്കള്‍, ചേച്ചി, അനിയന്‍, അനുജത്തിമാര്‍ അടങ്ങിയ കുടുംബത്തിനായി ചെറുപ്രായത്തില്‍ വളയം പിടിച്ച അര്‍ജുന്‍ ഇരുപതാം വയസിലാണ് വലിയ വാഹനങ്ങള്‍ ഓടിച്ചു തുടങ്ങിയത്. പിന്നീട് ജീവിതത്തില്‍ ഭാര്യ കൃഷ്ണപ്രിയയും മകനുമെത്തി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here