അർജുന്റെ കുടുംബത്തിന് കൈത്താങ്ങ്; ഭാര്യ കൃഷ്ണപ്രിയ ജോലിയിൽ പ്രവേശിച്ചു

ARJUN

ഷിരൂരിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപ്രിയ കോഴിക്കോട് വേങ്ങേരി സർവ്വീസ് സഹകരണ ബാങ്കിൽ ജോലിയിൽ പ്രവേശിച്ചു. സഹകരണവകുപ്പിൻ്റെ നിയമനം ഉത്തരവ് ലഭിച്ചതിന് പിന്നാലെയാണ് ജോലിക്ക് എത്തിയത്. ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ ഭാര്യ കൃഷ്ണപിയ അർജുൻ്റെ സഹോദരി അജ്ജുവിനും സഹോദരി ഭർത്താവ് ജിതിനും ഒപ്പമാണ് വേങ്ങേരി സർവ്വീസ് സഹകരണ ബാങ്കിൽ എത്തിയത്. അർജുൻ്റെ കുടുംബത്തെ കൈവിടാതെ കുടുംബത്തെ ചേർത്തുവെക്കാനാണ് കൃഷ്ണപ്രിയക്ക് സഹകരണ ബാങ്കിൽ നിയമനം നൽകിയത്. ബാങ്കിൽ ജൂനിയർ ക്ലാർക്ക്/ക്യാഷർ തസ്തികയിലാണ് നിയമനം.

Also Read: എം ആർ അജിത് കുമാർ പുതിയ വീടുവെയ്ക്കുന്നത് കവടിയാർ കൊട്ടാരത്തിലെ കോംപൗണ്ടിൽ, 10 സെൻ്റ് അജിത് കുമാറിൻ്റെയും 12 സെൻ്റ് അളിയൻ്റെ പേരിലും: ആരോപണവുമായി പി വി അൻവർ എംഎൽഎ

സുരക്ഷിതമായ ജോലി എന്ന ആഗ്രഹം നിറവേറുമ്പോഴും വേദന കടിച്ചുപിടച്ച മുഖവുമായാണ് കൃഷ്ണപ്രിയ അവിടേക്കെത്തുന്നത്. ചോദ്യങ്ങൾക്ക് മുൻപിൽ കണ്ണ് നിറഞ്ഞ് വാക്കുകൾ പതറി മറുപടി നൽകി. കൃഷ്ണപ്രിയയുടെ സൗകര്യത്തിനനുസരിച്ച് തൊട്ടടുത്തുള്ള ബ്രാഞ്ചിലേക്ക് നൽകുമെന്ന് ബാങ്ക് സെക്രട്ടറി വ്യക്തമാക്കി. അർജുനെ കാണാതായി ഒന്നര മാസം പിന്നിടുമ്പോഴും അർജുൻ്റെതായി എന്തെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിൽ തിരച്ചിൽ തുടരാൻ ആവശ്യപ്പെടുകയാണ് പിന്നെയും ആ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News