ഷിരൂരിൽ കാണാതായ അർജുന്റെ കുടുംബത്തിന് കൈത്താങ്ങ്; ഭാര്യയ്ക്ക് സഹകരണ ബാങ്കിൽ ജോലി നൽകുമെന്ന് മന്ത്രി വി എൻ വാസവൻ

ഷിരൂരിൽ അപകടത്തിൽ കാണാതായ അർജുന്റെ കുടുബത്തിന് ആശ്വാസമായി സഹകരണ വകുപ്പിന്റെ കൈതാങ്ങ്. അർജുനെ അപകടത്തിൽ കാണതായതോടെ കുടുംബം അനാഥമായ കുടുബത്തിന് ജീവിതത്തിലേക്ക് തിരികെ എത്താനായി അർജുന്റെ ഭാര്യയ്ക്ക് ജോലി നൽകിയിരിക്കുകയാണ് സഹകരണ വകുപ്പ്. അർജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സർവീസ് സഹകരണ ബാങ്കിൽ ജൂനിയർ ക്ലാർക്ക്/കാഷ്യർ തസ്തികയിലാണ് നിയമനം നൽകുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് സഹകരണ വകുപ്പ് പുറത്തിറക്കിയതായി മന്ത്രി വി.എൻ വാസവൻ പത്രക്കുറിപ്പിൽ അറിയിച്ചു.

Also Read: സിനിമ മേഖലയിലെ പരാതികൾ; ഓരോ കേസിനും പ്രത്യേക അന്വേഷണ സംഘം, അന്വേഷണത്തിന്റെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിരിക്കും: ജി പൂങ്കുഴലി ഐപിഎസ്

സാമൂഹിക പ്രതിബദ്ധതയെന്ന സഹകരണ തത്വത്തിലധിഷ്ഠിതമായ സംഘം ഭരണസമിതിയുടെ തീരുമാനം നടപ്പിൽ വരുത്തുന്നതിനായി നിയമത്തിൽ ഇളവുകൾ നൽകികൊണ്ടാണ് പരിഗണിച്ചുകൊണ്ടാണ് സർക്കാർ തീരുമാനം എടുത്തുത്. സാധാരണക്കാർക്ക് കൈത്താങ്ങാവുക എന്നതാണ് സഹകരണ പ്രസ്ഥാനത്തിൻറെ പ്രസക്തിയെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News