ബോക്സ് ഓഫിസിൽ 50 ദിനങ്ങൾ പൂർത്തിയാക്കി എആർഎം; ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് തിരക്കഥാകൃത്ത്

ARM COMPLETED 50 DAYS IN BOXOFFICE

ബോക്സ് ഓഫിസിൽ 50 ദിനങ്ങൾ പൂർത്തിയാക്കി അജയന്‍റെ രണ്ടാം മോഷണം. അൻപത് ദിനങ്ങൾ എന്ന മാന്ത്രിക സംഖ്യ പിന്നിട്ടപ്പോൾ, സിനിമയുടെ പിന്നിൽ പ്രവർത്തിച്ചവരുടെ ആശങ്കകളെയും പ്രതീക്ഷകളുടെയും കെട്ട‍ഴിച്ച ഒരു ഹൃദയഹാരിയായ കുറിപ്പ് പങ്കു വച്ചിരിക്കുകയാണ് എആർഎമ്മിന്‍റെ തിരക്കഥാകൃത്ത് കൂടിയായ സുജിത് നമ്പ്യാർ. ബോക്സ് ഓഫിസിൽ കുതിപ്പു തുടരുന്ന എആർഎം അടുത്തിടെ നൂറു കോടി ക്ലബ്ബിലും സ്ഥാനമുറപ്പിച്ചിരുന്നു.

എന്‍റെ ഒമ്പത് വർഷങ്ങളിൽ സ്വരുക്കൂട്ടിയതാണ് ഈ സിനിമ, സിനിമ സ്വീകരിക്കപ്പെടും എന്നൊരു ആത്മവിശ്വാസം അല്ലാതെ മറിച്ചൊരു ചിന്ത ഒരു തവണ പോലും നമ്മളിൽ ഉണ്ടായിട്ടില്ല എന്നതായിരുന്നു സത്യമെന്നും അദ്ദേഹം കുറിച്ചു. സിനിമ അമ്പത് ദിവസങ്ങൾ തികയുന്ന ഈ ദിവസത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ടെന്നും ആരൊക്കെ എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചാലും അവഗണിച്ചാലും ജനഹിതം അതൊരു അംഗീകാരമാണെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു. ടൊവിനോ എന്ന പ്രിയ നടന് ഈ സിനിമയിലെ പ്രകടനത്തിന് പുരസ്ക്കാരങ്ങൾ ലഭിക്കുന്നത് ഞാൻ സ്വപ്നം കാണുന്നു എന്ന പ്രതീക്ഷയും സുജിത് നമ്പ്യാർ പങ്കുവച്ചു.

ALSO READ; ആരാധകരെ ശാന്തരാകുവിൻ, അബ്രഹാം ഖുറേഷി വരുന്നു; എമ്പുരാൻ റിലീസ് തീയതി പ്രഖ്യാപിച്ചു

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം:

“ചേട്ടാ,, നമ്മുടെ സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ജിതിന്‍റേയും ചേട്ടൻന്‍റേയും അവസ്ഥ എന്തായിരിക്കും ? അതോർത്തിട്ട് എനിക്ക് നല്ല ടെൻഷനുണ്ട്, നമ്മളൊക്കെ ഇത്തരം സിറ്റുവേഷൻസ് കടന്നു വന്നവരാണ്,, പക്ഷേ നിങ്ങൾ,,, എനിക്ക് അതോർക്കാൻ പോലും പ്രയാസുണ്ട്,,”
റിലീസിന് തൊട്ടു തലേ ദിവസം ടൊവിനോയുടെ ഫോൺ കോളിലെ സ്നേഹം നിറഞ്ഞ ഒരു ചോദ്യമായിരുന്നു,,, ബോയ്ക്കോട്ട് മലയാളം സിനിമ ഹാഷ് ടാഗുകൾ ശക്തി പ്രാപിച്ചിരുന്ന ആ സാഹ ചര്യത്തിൽ ശരിക്കും ടൊവിയുടെ ചോദ്യത്തിന് ഒരു ഉത്തരം എന്‍റടുത്ത് ഇല്ലായിരുന്നു,,, കാരണം കഴിഞ്ഞ ഒമ്പത് വർഷങ്ങളിൽ സ്വരുക്കൂട്ടിയതാണ് ഈ സിനിമ,, സിനിമ സ്വീകരിക്കപ്പെടും എന്നൊരു ആത്മവിശ്വാസം അല്ലാതെ മറിച്ചൊരു ചിന്ത ഒരു തവണ പോലും നമ്മളിൽ ഉണ്ടായിട്ടില്ല എന്നതായിരുന്നു സത്യം,, അതൊരു അമിത ആത്മവിശ്വാസം ആയിരുന്നില്ല,, അങ്ങനെ ചിന്തിച്ചാലേ നമ്മുക്ക് മുന്നോട്ട് പോകാൻ ആവുമായിരുന്നുള്ളൂ,, നമ്മുടെ ആത്മവിശ്വാസം ജനങ്ങൾ ഏറ്റെടുക്കുന്ന കാഴ്ച്ചകളാണ് പിന്നീട് കണ്ടത്,,, നമ്മുടെ സിനിമ അമ്പത് ദിവസങ്ങൾ തികയുന്ന ഈ ദിവസത്തിൽ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമുണ്ട്,,, ആരൊക്കെ എത്രയൊക്കെ കണ്ടില്ലെന്ന് നടിച്ചാലും അവഗണിച്ചാലും ജനഹിതം അതൊരു അംഗീകാരം തന്നെയാണ് !!! നമ്മൾ പറഞ്ഞത് വെളിച്ചം പകരുന്ന വിളക്കിന്‍റെ കഥയാണ്,, ഏത് ഇരുട്ടിലും വെളിച്ചം അതിൻ്റെ വഴി കണ്ടെത്തും എന്നാണല്ലോ,,, എല്ലാ പ്രിയപ്പെട്ടവർക്കും നന്ദി, സ്നേഹം.
ടൊവിനോ എന്ന പ്രിയ നടന് ഈ സിനിമയിലെ പ്രകടനത്തിന് പുരസ്ക്കാരങ്ങൾ ലഭിക്കുന്നത് ഞാൻ സ്വപ്നം കാണുന്നു,, ആത്മവിശ്വാസം നിറഞ്ഞൊരു പ്രതീക്ഷയാണത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News