ഒടിടി അലർട്ട്: നാളെ ഡിജിറ്റൽ റിലീസിനെത്തുന്ന 3 ബിഗ് ബജറ്റ് സിനിമകൾ ഇവയൊക്കെയാണ്

സിനിമാപ്രേമികൾക്ക് ആഘോഷിക്കാൻ അവസരമൊരുക്കി നാളെ മോളിവുഡ് അടക്കം മൂന്നു ഇൻഡസ്ട്രികളിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ ഒടിടിയിൽ എത്തുന്നു. തിയറ്ററുകളിൽ സിനിമ കാണാനാകാതെ പോയവർക്കും ഒന്ന് കൂടി ആസ്വദിക്കാൻ ഇരിക്കുന്നവർക്കും നാളെ മുതൽ ഈ സിനിമകൾ വിവിധ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായി തുടങ്ങും.

ടോവിനോ നായകാനായി എത്തിയ മലയാളം ബിഗ് ബജറ്റ് ചിത്രം അജയന്‍റെ രണ്ടാം മോഷണം, സൂപ്പർസ്റ്റാർ രജനികാന്ത് അഭിനയിച്ച തമിഴ് ചിത്രം വേട്ടൈയാൻ, ജൂനിയർ എൻ ടി ആർ ചിത്രം ദേവര-പാർട്ട് വൺ എന്നിവയാണ് നാളെ ഒടിടിയിലെത്തുന്നത്.

ALSO READ; ഒറ്റ നോട്ടത്തിലൂടെ ആരാധകരെ ഹരംകൊള്ളിച്ച് ഉലകനായകന്‍; തഗ് ലൈഫിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് ടീസര്‍

ടോവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്ത ബ്ലോക്ബസ്റ്റർ ചിത്രമാണ് എആർഎം എന്നറിയപ്പെടുന്ന അജയന്‍റെ രണ്ടാം മോഷണം. ഓണം റിലീസായി വെള്ളിത്തിരയിലെത്തിയ ചിത്രം 100 കോടിക്ക് മുകളിൽ നേടി ബോക്സ് ഓഫീസിൽ വന തരംഗം സൃഷ്ടിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നാളെ (നവംബർ 8) മുതൽ ചിത്രം ആസ്വദിക്കാം. ടൊവിനോ തോമസ്, കൃതി ഷെട്ടി, സുരഭി ലക്ഷ്മി, ഐശ്വര്യ രാജേഷ്, ബേസിൽ ജോസഫ്, സഞ്ജു ശിവറാം, ഹരീഷ് ഉത്തമൻ, രോഹിണി, ജഗദീഷ്, അജു വർഗീസ്, സുധീഷ്, ബിജു കുട്ടൻ എന്നിവരാണ് ഈ ആക്ഷൻ ഡ്രാമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തിയ 300 കോടി ബജറ്റിൽ ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത വേട്ടയ്യൻ ആമസോൺ പ്രൈമിലാണ് ഡിജിറ്റൽ റിലീസാകുന്നത്. രജനികാന്തിനൊപ്പം മഞ്ജുവാര്യര്‍, അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍ എന്നിങ്ങനെ വൻതാരനിരയാണ് ചിത്രത്തിലുണ്ടായിരുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ സുഭാസ്‌കരന്‍ അല്ലിരാജ നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ എത്തിച്ചത് ശ്രീ ഗോകുലം മൂവീസാണ്.

ALSO READ; സ്കൂളിൽ പോക്ക് നിർത്തി ഷൂ വിൽക്കാൻ ഇറങ്ങി; ഇന്ന് വേദാന്ത് ലാംബയുടെ ആസ്തി കേട്ടാൽ ഞെട്ടും

ജൂനിയര്‍ എന്‍ടിആർ പ്രാധാന വേഷത്തിലെത്തി വൻ ഹിറ്റായി മാറിയ ചിത്രമാണ് ദേവര പാർട്ട് വണ്ണും നാളെ ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യുന്ന ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിൽ ലഭ്യമാകും. സെപ്റ്റംബര്‍ 27ന് ആണ് ദേവര തിയേറ്ററുകളിൽ റിലീസ് ചെയ്തത്. റിലീസ് ചെയ്ത് രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഒടിടിയിലേക്ക് എത്തുന്നത്. ബോസ്‌ഓഫീസിൽ ഹിറ്റായ ചിത്രം ആഗോളതലത്തിൽ 500 കോടിയിലധികം രൂപ നേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News