‘എ ആർ എം വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കം’: സംവിധായകൻ ജിതിൻ ലാൽ

എ ആർ എം വ്യാജ പതിപ്പിന് പിന്നിൽ സിനിമയെ തകർക്കാനുള്ള നീക്കമെന്ന് സംവിധായകൻ ജിതിൻ ലാൽ. സിനിമ റിലീസ് ചെയ്ത അടുത്ത ദിവസം തന്നെ വ്യാജപതിപ്പ് പുറത്തിറങ്ങിയെന്നും ജിതിൻ ലാൽ പറഞ്ഞു. അതിനിടെ സംവിധായകൻ്റെ പരാതിയിൽ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Also read:‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്’ എന്നത് പാർലമെന്‍ററി ജനാധിപത്യത്തിന്റെ വൈവിധ്യത്തെ തച്ചുതകർക്കുന്നത്’: മുഖ്യമന്ത്രി

ടോവിനോ ചിത്രം അജയന്റെ രണ്ടാം മോഷണം വ്യാജ പതിപ്പ് പുറത്തിറങ്ങിയതിൽ സംവിധായകന്‍ ജിതിന്‍ ലാലിന്റെ പരാതിയിൽ അന്വേഷണം ആരംഭിച്ചു. കൊച്ചി സൈബര്‍ പോലീസ് സംവിധായകൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തി. എട്ട് വർഷത്തെ സ്വപ്നമാണ് എ ആർ എം സിനിമയെന്നും അത് തകർക്കാനുള്ള നീക്കമാണ് വ്യാജ പതിപ്പിന് പിന്നിലെന്നും ജിതിൻ ലാൽ പറഞ്ഞു.

Also read:‘വ്യാജ വാർത്തകൾ നിർമിക്കുന്ന മാധ്യമങ്ങൾക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും’: ഡിവൈഎഫ്ഐ

തിയേറ്ററിൽ റിലീസ് ചെയ്ത് മൂന്നാം ദിവസമാണ് അജയന്റെ രണ്ടാം മോഷണം ടെലഗ്രാമില്‍ എത്തിയത്.ട്രെയിനില്‍ സഞ്ചരിക്കുന്ന യുവാവ് മൊബൈലില്‍ സിനിമ കാണുന്ന ദൃശ്യങ്ങൾ സംവിധായകന്‍ തന്‍റെ ഫെയ്സ്ബുക്കിൽ നേരത്തെ പങ്കുവെച്ചിരുന്നു. കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഡി ജി പിക്കും സൈബര്‍ സെല്ലിനും പരാതി നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News