എആർഎമ്മിന്റെ വ്യാജ പതിപ്പ്; പ്രതികളെ കാക്കനാട് എത്തിച്ചു

ARM Piracy

ടൊവിനോ തോമസ് നായകാനായെത്തിയ ചിത്രം എആർഎമ്മിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയ സംഭവത്തിൽ പിടിയിലായ പ്രതികളെ കാക്കനാട് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പിടിയിലായ പ്രതികളെ കാക്കനാട് സൈബർ പോലീസ് സ്റ്റേഷനിലാണ് എത്തിച്ചത്.

ALSO READ; ‘കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിന്റെ വാർഷിക റിപ്പോർട്ടിൽ വിദ്യാഭ്യാസ മികവിന് കേരളം മുന്നിലെത്തിയത് പൊതുവിദ്യാഭ്യാസ മേഖലയ്ക്കുള്ള അംഗീകാരം’;  മന്ത്രി വി ശിവൻകുട്ടി

റിലീസിന് പിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പ് പുറത്തിറക്കിയ രണ്ട് പ്രതികളാണ് പിടിയിലായത്. കുമരേൻ, പ്രവീൺ കുമാർ എന്നിവരാണ് ബംഗളൂരുവിൽ നിന്നും പിടിയിലായത്. രജനീകാന്ത് ചിത്രം വേട്ടയ്യന്റെ വ്യാജപതിപ്പ് അപ്‌ലോഡ് ചെയ്യുന്നതിനിടെയാണ് പ്രതികൾ പിടികൂടിയത്.

രണ്ട് അഴ്ച്ച മുൻപ് തന്നെ പോലീസ് പ്രതികളെ തിരിച്ചു അറിഞ്ഞിരുന്നു.പിന്നീട് ദിവസങ്ങൾക്ക് മുൻപ് പ്രതികളുടെ ലൊക്കേഷൻ മനസ്സിലാക്കിയ പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെടുകയായിരുന്നു. തുടർന്നാണ് ഇന്ന് രാവിലെയോടെ പോലീസ് പ്രതികളെ പിടി കൂടി. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിൻറെ വ്യാജ പതിപ്പ് പുറത്തിറങ്ങിയതോടെ സംവിധായകന്‍ ജിതിന്‍ ലാൽ സൈബർ പോലീസിൽ നൽകിയ പരാതിയിലാണ്  കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.സംഭവം നടന്ന് 30 ദിവസത്തിന് ഉള്ളിൽ തന്നെ പോലീസ് പ്രതികളെ  പിടി കൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here