ഒരു ചുവടിൽ നിന്ന് ഒന്നരക്കിലോയോളം വിളവ് ലഭിക്കുന്ന ഇനം മഞ്ഞൾ വികസിപ്പിച്ചെടുത്ത് പേറ്റന്റ് നേടി വയനാട്ടിലെ കർഷകൻ. മാനന്തവാടി കമ്മനയിലെ ആലഞ്ചേരി ബാലകൃഷ്ണനാണ് നേട്ടം സ്വന്തമാക്കിയത്. 75-ാം വയസ്സിലും കൃഷിയിൽ നിറഞ്ഞുനിൽക്കുന്ന ബാലകൃഷ്ണൻ വികസിപ്പിച്ചെടുത്ത 916 എന്ന മഞ്ഞളിനാണ് പേറ്റന്റ് ലഭിച്ചത്.
പത്താംക്ലാസ് പൂർത്തിയാക്കിയശേഷമാണ് ബാലകൃഷ്ണൻ കൃഷിയിലേക്കിറങ്ങിയത്. കൃഷിയിടത്തിൽ കണ്ടെത്തിയ ഒരു ചെടിയിൽ നിന്ന് കൂടുതൽ വിളവും കൂടുതൽ മഞ്ഞ നിറവും ശ്രദ്ധയിൽപ്പെട്ടതൊടെയാണ് ഗവേഷണങ്ങൾക്ക് തുടങ്ങുന്നത്. ഒരു വർഷം മഞ്ഞളൊന്നും പറിക്കാതെനിന്നപ്പോൾ ചെടി പൂവിട്ടു. പൂക്കൾക്കിടയിൽ വിത്തുണ്ടാവുമെന്നു മനസ്സിലാക്കിയപ്പോൾ ഇവ ശേഖരിച്ചു പാകി മുളപ്പിച്ചു. ഇങ്ങനെ നട്ട ഒരു ചുവടിൽനിന്ന് ഒന്നരക്കിലോയിലധികം മഞ്ഞൾ ലഭിച്ചു.
Also Read: ഇന്ത്യൻ റൺമലക്ക് മുന്നിൽ കൂപ്പുകുത്തി ബംഗ്ലാകടുവകൾ
വികസിപ്പിച്ചെടുത്ത മഞ്ഞളിന് ‘916’ എന്നാണ് പേരിട്ടത്. ഇതിന്റെ കൂടുതൽ പ്രചാരത്തിനും മറ്റുമായി ഭാരതസർക്കാരിനു കീഴിലുള്ള പ്രൊട്ടക്ഷൻ പ്ലാന്റ് വെറൈറ്റിസ് ആൻഡ് ഫാർമേഴ്സ് റൈറ്റ് അതോറിറ്റിക്ക് അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഏഴു വർഷമായുള്ള കാത്തിരിപ്പിനൊടുവിലാണ് ‘916’ മഞ്ഞളിന് 15 വർഷത്തെ പേറ്റന്റ് ലഭിച്ചത്. സ്വന്തമായി കുരുമുളക് വള്ളികൾ വികസിപ്പിച്ച് ഇതിനുമുമ്പും ബാലകൃഷ്ണൻ ശ്രദ്ധനേടിയിട്ടുണ്ട്. അശ്വതി, സുവർണ ഇനങ്ങളാണ് വികസിപ്പിച്ചെടുത്തത്. ഇവയ്ക്കും പേറ്റന്റ് ലഭിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here