വയനാട് ദുരന്തം; ചൂരൽമലയിലേക്ക് ബെയിലി പാലവുമായി സൈന്യം ഇന്നെത്തും

Bailey Bridge_Wayanad

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിനായി ബെയിലി പാലം നിർമാണത്തിനുള്ള ഭാഗങ്ങളും ഉപകരണങ്ങളുമായി സൈന്യം എത്തുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ വ്യോമസേന വിമാനത്തിൽ ഇന്ന് (ബുധനാഴ്ച) രാവിലെ പതിനൊന്നരയോടെ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്നുണ്ട്യ

Also Read: ബെയ്‌ലി പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഹിറ്റാച്ചിയുള്‍പ്പെടെയുള്ള വാഹനങ്ങള്‍ക്ക് മറുകരയില്‍ എത്തി രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാം: മന്ത്രി മുഹമ്മദ് റിയാസ്

കണ്ണൂർ പ്രതിരോധ സുരക്ഷാസേന(ഡി എസ് സി)യിലെ ക്യാപ്റ്റൻ പുരൻ സിങ് നഥാ വത് ആണ് ഈ പ്രവർത്തനം ഏകോപിപ്പിക്കുക. 17 ട്രക്കുകളിലായി പാലം നിർമ്മാണത്തിന്റെ സാമഗ്രികൾ വയനാട്ടിലേക്ക് എത്തിക്കും.

സമാനതകളില്ലാത്ത രക്ഷാപ്രവർത്തനമാണ് വയനാട്ടിൽ ഇപ്പോൾ നടക്കുന്നത്. കൂടുതൽ സേനാവിഭാഗങ്ങൾ വായനാട്ടിലേക്കെത്തി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി നാളെ വായനാട്ടിലെത്തും.

അതിനിടെ വയനാട് ദുരന്തം ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കേരളത്തിന് 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും, ആവശ്യപ്പെട്ടുകൊണ്ട് കെ രാധാകൃഷ്ണൻ എം പി ലോകസഭയിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

Wayanad landslide, Chooralmala landslide, Kerala news

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News