2024 ലെ സൈനിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ 22 സൈനികര്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. ആറ് സൈനികര്‍ക്ക് കീര്‍ത്തി ചക്ര. മൂന്ന് പേര്‍ക്ക് മരണാനന്തരബഹുമതിയായാണ് കീര്‍ത്തി ചക്ര സമ്മാനിക്കുന്നത്. നാല് സൈനികര്‍ ഉത്തം യുദ്ധ് സേവാ മെഡല്‍ അര്‍ഹത നേടി. 8 പേര്‍ക്ക് ശൗര്യ ചക്രയും 53 പേര്‍ക്ക് സേനാ മെഡലും 85 പേര്‍ക്ക് വിശിഷ്ട സേവാ മെഡലും ലഭിച്ചു.
ALSO READ:മുഖ്യമന്ത്രിയുടെ വിദ്യാര്‍ഥി പ്രതിഭാ പുരസ്‌കാരം വിതരണം ചെയ്തു
മലയാളികളായ ലെഫ്റ്റനന്റ് ജനറല്‍മാരായ പി ഗോപാലകൃഷ്ണ മേനോന്‍, അരുണ്‍ അനന്തനാരായണന്‍, അജിത് നീലകണ്ഠന്‍, മാധവന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, ജോണ്‍സന്‍ പി മാത്യു എന്നിവര്‍ക്കാണ് പരമ വിശിഷ്ട സേവാ മെഡല്‍. ലെഫ്റ്റനന്റ് ജനറല്‍ എസ് ഹരിമോഹന്‍ അയ്യര്‍ക്ക് അതിവിശിഷ്ട സേവാ മെഡലും മേജര്‍ ജനറല്‍ വിനോദ് ടോം മാത്യു, എയര്‍ വൈസ് മാര്‍ഷല്‍ ഫിലിപ്പ് തോമസ് എന്നിവര്‍ക്കും അതി വിശിഷ്ട സേവാ മെഡലും കേണല്‍ അരുണ്‍ ടോം സെബാസ്‌ററ്യനും ജോണ്‍ ഡാനിയേലിനും യുദ്ധ സേവാ മെഡലും ലഭിച്ചു.
ALSO READ:ഉന്നതി സ്‌കോളര്‍ഷിപ്പ്; പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 5 വിദ്യാര്‍ത്ഥികള്‍ കൂടി വിദേശത്തേക്ക്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here