ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥ; കരസേന മേധാവി കശ്മീരിലേക്ക്

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കരസേന മേധാവി മനോജ് പാണ്ഡേ കേന്ദ്രഭരണപ്രദേശത്തേക്ക്. ഭീകരരുമായി ഏറ്റുമുട്ടല്‍ നടന്ന പൂഞ്ചും രജൗരിയും സന്ദര്‍ശിക്കും. ഭീകര്‍ക്കായി ഈ പ്രദേശങ്ങളില്‍ തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്.

ജമ്മുകാശ്മീരില്‍ പൊലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് ഭീകരര്‍ ആക്രമണം നടത്തുന്നത്. പൂഞ്ചില്‍ കഴിഞ്ഞ ദിവസം ഭീകരര്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ തന്നെ ബാരമുള്ളയിലും ആക്രമണം നടന്നിരുന്നു.

ALSO READ: തോട്ടം തൊഴിലാളികള്‍ക്ക് സര്‍ക്കാരിന്റെ ക്രിസ്മസ്- പുതുവത്സര സമ്മാനം

കശ്മീരില്‍ സൈന്യം കസ്റ്റഡിയിലെടുത്ത മൂന്ന് ജമ്മുകശ്മീര്‍ സ്വദേശികളെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ക്രൂരമായ ആക്രമണത്തിന് വിധേയമായിട്ടാണ് മൂന്ന് പേരും മരിച്ചതെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നുവെന്നും സിപിഎം പിബി കുറ്റപ്പെടുത്തി.

സഹായധനം പ്രഖ്യാപിച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്നും കൃത്യമായി അന്വേഷണം നടത്തി കുറ്റവാളികളെ ശിക്ഷിക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News