ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു; ഒരാള്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ടെക്നീഷ്യന്‍ ആണ് കൊല്ലപ്പെട്ടത്. ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മറ്റു രണ്ട് പൈലറ്റുമാര്‍ പരിക്കുകളോടെ രക്ഷപെട്ടു. സൈന്യത്തിന്റെ എ.എല്‍.എച്ച് ധ്രുവ് ഹെലികോപ്റ്ററാണ് മര്‍വ ഗ്രാമത്തിന് സമീപം തകര്‍ന്ന് വീണത്.

ഹെലികോപ്റ്ററില്‍ കമാന്‍ഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികാരണ് ഉണ്ടായിരുന്നത്. ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മാര്‍വ-ദച്ചാന്‍ മരുസുദാര്‍ നദിയില്‍ നിന്ന് കണ്ടെത്തി. 2 മാസത്തിനിടെ മൂന്നാമത്തെ ധ്രുവ് ഹെലികോപ്റ്ററാണ് അപകടത്തില്‍പെടുന്നത്. നേരത്തെ മാര്‍ച്ച് 16 ന് അരുണാചല്‍ പ്രദേശിലെ ബോംഡിലയ്ക്ക് സമീപം ആര്‍മി ഏവിയേഷന്‍ ചീറ്റ ഹെലികോപ്റ്റര്‍ തകര്‍ന്ന് രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News