‘ഞങ്ങളുടെ ഹീറോ, നിന്റെ ധൈര്യം ഒരിക്കലും മറക്കില്ല’; ഭീകരര്‍ക്കെതിരായ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച സൈനിക നായ ഫാന്റത്തിന് വിട

Army Dog Phantom

ഭീകരര്‍ക്കെതിരായ ദൗത്യത്തിനിടെ വീരമൃത്യു വരിച്ച സൈനിക നായയ്ക്ക് വിട. 09 പാരാ സ്പെഷ്യല്‍ ഫോഴ്സിലെ ധീരരായ പട്ടാളക്കാരെപ്പോലും സങ്കടത്തിലാഴ്ത്തി ഫാന്റം എന്ന നായയുടെ വേര്‍പാട്. കഴിഞ്ഞ ദിവസമാണ് ഭീകരരെ കണ്ടെത്താനുള്ള ദൗത്യത്തിനിടെ ഫാന്റം വീരമൃത്യു വരിച്ചത്.

തിങ്കളാഴ്ചയാണ് ജമ്മു കശ്മീരിലെ അഖ്നൂര്‍ സെക്ടറില്‍ ഭീകരരുടെ ഒളിത്താവളങ്ങള്‍ക്കായുള്ള തിരച്ചിലിനിടെ ഫാന്റത്തിന് വെടിയേറ്റത്. അധികം വൈകാതെ ഫാന്റത്തിന് ജീവന്‍ നഷ്ടമായതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു.

സേനയുടെ ആംബുലന്‍സിന് നേരെ ഭീകരാക്രമണമുണ്ടായതിന് പിന്നാലെ സൈനികര്‍ പ്രത്യാക്രമണം നടത്തിയിരുന്നു. തുടര്‍ന്ന് സൈന്യം ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിക്കുകയായിരുന്നു. ഒരു കെട്ടിടത്തിന്റെ നിലവറയില്‍ ഒളിച്ചിരിക്കുന്ന നിലയില്‍ ഭീകരരെ കണ്ടെത്തിയതോടെ വെടിവെപ്പ് ആരംഭിച്ചു.

Also Read : അമേരിക്കയിൽ നൂറുകണക്കിന് ബാലറ്റുകൾ തീവച്ച് നശിപ്പിച്ചു; സംഭവം വ്യത്യസ്ത സ്ഥലങ്ങളിൽ

ഇതിനിടെ തിരച്ചില്‍ സംഘത്തിന് വഴികാട്ടിയായിരുന്ന സൈനിക നായ ഫാന്റത്തിന് വെടിയേല്‍ക്കുകയായിരുന്നു. 2022 ഓഗസ്റ്റ് 12 മുതല്‍ ഫാന്റം സേനയുടെ ഭാഗമാണ്. ബെല്‍ജിയന്‍ മെലിനോയ്സ് വിഭാഗത്തില്‍പെട്ട നായയായ ഫാന്റം 2020 മേയ് 25-നാണ് ജനിച്ചത്. ഉത്തര്‍പ്രദേശിലെ മീററ്റിലെ റീമൗണ്ട് വെറ്ററിനറി കോറിലായിരുന്നു പരിശീലനം.

‘ഞങ്ങളുടെ ഹീറോ, ധീരനായ സൈനിക നായ ഫാന്റത്തിന്റെ അത്യുന്നതമായ ജീവത്യാഗത്തെ ഞങ്ങള്‍ സല്യൂട്ട് ചെയ്യുന്നു. നമ്മുടെ സൈന്യം ഭീകരര്‍ക്കുനേരെ അടുക്കുമ്പോള്‍ ഫാന്റത്തിന് ശത്രുക്കളുടെ വെടിയേല്‍ക്കുകയായിരുന്നു. അവന്റെ ധൈര്യവും വിശ്വസ്തതയും സമര്‍പ്പണബോധവും ഞങ്ങള്‍ ഒരിക്കലും മറക്കില്ല.’ -ഫാന്റത്തിന് അന്ത്യാഭിവാദ്യമര്‍പ്പിച്ചുകൊണ്ട് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍ എക്സില്‍ കുറിച്ചു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News