രാജസ്ഥാനില്‍ സൈനിക യുദ്ധവിമാനം തകര്‍ന്ന് വീണു. ലൈറ്റ് കോംപാറ്റ് എയര്‍ ക്രാഫ്റ്റ് ആയ തേജസ് വിമാനമാണ് തകര്‍ന്ന് വീണത്. ജെയ്‌സാല്‍മേറില്‍വെച്ചായിരുന്നു അപകടം. അപകടത്തിന് തൊട്ടുമുമ്പ് പൈലറ്റ് സുരക്ഷിതമായി പുറത്തിറങ്ങി. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ALSO READ:മോദി സര്‍ക്കാരിനെ പുകഴ്ത്തി യുഡിഎഫ് എംപിമാര്‍
ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡാണ് (എച്ച് എ എല്‍) തേജസ് രൂപകല്പന ചെയ്തത്. ആദ്യമായാണ് തേജസ് വിമാനം തകരുന്നത്. റഷ്യന്‍ നിര്‍മിത മിഗ് വിമാനങ്ങള്‍ക്കു പകരക്കാരനായാണ് തേജസ് സേനയില്‍ ഇടംപിടിച്ചത്.
ALSO READ:രാജസ്ഥാന് കനത്ത നഷ്ടം; പ്രസിദ്ധ് കൃഷ്ണയ്ക്കും ഐപിഎല്‍ നഷ്ടമാകും
കര, നാവിക, വ്യോമസേനകളുടെ സംയുക്ത അഭ്യാസപ്രകടനമായ ഭാരത് ശക്തി കാണാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പൊഖ്‌റാനിലെത്തിയിരുന്നു. ഈ പരിശീലനത്തിന്റെ ഭാഗമായിരുന്നു തേജസ് യുദ്ധ വിമാനങ്ങളും. മാര്‍ക്ക്4, ആന്റി ഡ്രോണ്‍ സിസ്റ്റം, തദ്ദേശീയ നിര്‍മതി ഡ്രോണുകള്‍, പ്രചണ്ഡ് ഹെലികോപ്റ്ററുകള്‍, ഹ്രസ്വദൂര മിസൈലുകള്‍, പിനാക്ക റോക്കറ്റ് ലോഞ്ചര്‍, ടി90 യുദ്ധ ടാങ്കുകള്‍, കെ-9 ആര്‍ട്ടിലറി റൈഫിളുകള്‍ എന്നിവയും ഭാരത് ശക്തിയില്‍ അണിനിരന്നു. പ്രകടനം വീക്ഷിക്കാനായി 30 രാജ്യങ്ങളിലെ പ്രതിനിധികളടക്കമുള്ളവര്‍ എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here