ജമ്മു കശ്മീരിലെ പൂഞ്ചിൽ നാലു ഭീകരരെ ഏറ്റു മുട്ടലിൽ വധിച്ചതായി സൈന്യം അറിയിച്ചു.ചൊവ്വാഴ്ച രാവിലെയോടെ സംയുകത ഓപ്പറേഷനിലൂടെയാണ് സൈന്യം ഭീകരരെ വധിച്ചത്. തിങ്കളാഴ്ച രാത്രി 11 .30 ഓടെ സൈന്യം ഭീകരരെ കണ്ടെത്താൻ ഉള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.പൂഞ്ചിലെ സിന്ധാര മേഖലയിൽ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ജമ്മു കശ്മീർ പോലീസുമായി ചേർന്ന് സംയുക്ത തിരച്ചിൽ ആരംഭിച്ചത്. രാത്രി തന്നെ വെടിവെയ്പുണ്ടാവുകയും ഭീകരരെ കണ്ടു പിടിക്കുന്നതിനായി ഡ്രോണും മറ്റ് രാത്രി കാല നിരീക്ഷണ ഉപകരണങ്ങളും പ്രദേശത്ത് വിന്യസിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഭീകരരും സൈന്യവും തമ്മിൽ വീണ്ടും വെടിവെയ്പുണ്ടാവുകയും ഏറ്റുമുട്ടലിൽ നാളെ പേരെ വധിക്കുകയുമായിരുന്നു. നാല് എകെ 47 തോക്കുകൾ , രണ്ട് പിസ്റ്റളുകൾ , മറ്റ് യുദ്ധ സമാന ഉപകരണങ്ങൾ മുതലായവയും ഭീകരർ ഉണ്ടായിരുന്ന ഇടത്ത് നിന്ന് കണ്ടെടുത്തു . മരിച്ച നാല് പേരും വിദേശികളാണെന്നാണ് കരുതുന്നത് . ഇവരുടെ ഐഡന്റിറ്റി പരിശോധിച്ചു വരികയാണ് . ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേക വിഭാഗവും , രാഷ്ട്രീയ റൈഫിൾസും , ജമ്മു കശ്മീർ പോലീസും സംയുക്തമായാണ് ദൗത്യത്തിൽ പങ്കെടുത്തത് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here