അനന്ത്നാഗിന് പിന്നാലെ ഉറിയിലും ഏറ്റുമുട്ടൽ; മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മു കശ്മീരില്‍ അനന്ത്നാഗിന് പിന്നാലെ ബാരാമുള്ളയിലെ ഉറിയിലും ഭീകരരുമായി ഏറ്റുമുട്ടല്‍. മൂന്ന് ഭീകരരെ സുരക്ഷാസേന വധിച്ചു. അനന്ത്നാഗിലെ കൊകോരെനാഗ് ഗാരോള്‍ വനത്തിലെ ഏറ്റുമുട്ടല്‍ നാലാംദിവസവും തുടരുകയാണ്.

ALSO READ: കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സെപ്തംബർ 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ നടത്തും

റജൗരിക്കും അനന്ത്‌നാഗിനും പിന്നാലെയാണ് ഉറിയിലും സുരക്ഷാസേനയും ഭീകരരും തമ്മിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏറ്റുമുട്ടലുണ്ടായത്. നുഴഞ്ഞുകയറിയെത്തിയ ഭീകരരെ സുരക്ഷാസേന വധിച്ചു. ഇവർ ലഷ്കർ ഭീകരരാണ് സംശയം. മൂന്നാമത്തെ ഭീകരന്റെ മൃതദേഹം വീണ്ടെടുക്കാൻ ശ്രമിക്കുന്നതിനിടെ പാക് സൈനിക പോസ്റ്റുകളിൽനിന്ന് വെടിവയ്പ്പുണ്ടായതായാണ് റിപ്പോർട്ട്.

ALSO READ: റിപ്പബ്ലിക് ഡേയ്ക്ക് പത്താൻ, ശ്രീകൃഷ്ണ ജയന്തിക്ക് ജവാൻ, ക്രിസ്തുമസിന് ദങ്കി: ഞാൻ ചെയ്യുന്നതല്ലേ യഥാർത്ഥ ദേശീയോദ്ഗ്രഥനമെന്ന് ഷാരൂഖ് ഖാൻ

രണ്ട് എകെ സീരീസ് തോക്ക്, ഒരു പിസ്റ്റൾ, ഏഴ് ഗ്രനേഡുകൾ, ഒരു ഐഇഡി എന്നിവ ഭീകരരിൽനിന്ന് സേന പിടിച്ചെടുത്തു. അതിനിടെ അനന്ത്നാഗിലെ കൊകോരെനാഗ് ഗാരോള്‍ വനത്തിലെ ഏറ്റുമുട്ടല്‍ നാലാംദിനവും തുടരുകയാണ്. ഏറ്റുമുട്ടലിൽ മുന്ന് സൈനികർ ഉൾപ്പെടെ 4 പേർ വീരമൃത്യു വരിച്ചിരുന്നു. ഡ്രോൺ ഉപയോഗിച്ച് മേഖലയിൽ സൈന്യം തെരച്ചിൽ തുടരുകയാണ്.

ALSO READ: ഞാനെന്‍റെ സ്വന്തം ലാലുവിനെ കണ്ടു, ലവ് യു ലാലു: സന്തോഷം പങ്കിട്ട് എം ജി ശ്രീകുമാര്‍

ഇസ്രയേല്‍ നിര്‍മിത ആളില്ലാവിമാനങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനയിൽ ഗുഹയിൽ ഒളിച്ചിരിക്കുന്ന ഭീകരരുടെ നീക്കം കൃത്യമായി നിരീക്ഷിക്കാന്‍ സേനയ്ക്ക് സാധിക്കുന്നുണ്ട്. ലഷ്കര്‍ ഭീകരന്‍ ഉസൈര്‍ ഖാനടക്കം രണ്ട് ഭീകരര്‍ ഇവിടെ ഒളിച്ചിരിക്കുന്നതായാണ് വിവരം. ആര്‍പിജി ഉൾപ്പെടെയുള്ള തീവ്രതയേറിയ ആയുധങ്ങള്‍ സേന ഭീകരര്‍ക്കെതിരെ പ്രയോഗിക്കുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News