മണിപ്പൂരിൽ നിന്നും നാടൻ റോക്കറ്റുകളും ആയുധങ്ങളും ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ സൈന്യം പിടിച്ചെടുത്തു

മണിപ്പൂരിൽ നിന്നും പൊട്ടിത്തെറിക്കാത്ത 3 നാടൻ റോക്കറ്റുകളും ആയുധങ്ങളും ഉൾപ്പെടെ സ്ഫോടക വസ്തുക്കൾ സൈന്യം പിടിച്ചെടുത്തു. 3.6 കിലോഗ്രാം സ്ഫോടക വസ്തുക്കൾ ഇംഫാൽ ചുരാചന്ദ്പൂർ റൂട്ടിലെ ആഗ്ലോ-കുക്കി വാർ മെമ്മോറിയൽ ഗേറ്റിനു സമീപമുള്ള പാലത്തിനടിയിൽ നിന്നുമാണ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിൽ 3 നാടൻ റോക്കറ്റുകൾ, മാഗസിൻ ഉള്ള ഒരു 303 റൈഫിൾ, നാല് പിസ്റ്റളുകൾ, ആറ് നാടൻ ബോംബുകൾ, ലോ ഗ്രേഡ് 45 സ്റ്റിക്കുകൾ എന്നിവയാണ് പിടിച്ചെടുത്തത്.

ALSO READ: മാസ്റ്റർ ബ്രെയിൻ കുടുങ്ങി; വെർച്വൽ തട്ടിപ്പിൽ പശ്ചിമബംഗാളിലെ യുവമോർച്ച നേതാവിനെ പൂട്ടി കേരള പൊലീസ്

ഇതേ ജില്ലയിലെ ലെസിയാങ് ഗ്രാമത്തിൽ നടന്ന മറ്റൊരു ഓപ്പറേഷനിൽ സുരക്ഷാസേന 9 ഐഇഡികളും ഡിറ്റണേറ്ററുകളും പിടിച്ചെടുത്തു. തുടർന്ന് 36 അസാം റൈഫിൾസിലെ ബോംബ് വിദഗ്ധരും ജില്ലാ പൊലീസും ചേർന്ന് സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കി. കഴിഞ്ഞ വർഷം മേയ് 3ന് മെയ്‌തി സമുദായത്തിൽ നിന്നുള്ള അജ്ഞാതരായ അക്രമികൾ ഗേറ്റ് കത്തിക്കാൻ ശ്രമിച്ചിരുന്നെന്ന് കുക്കി സമുദായം ആരോപിച്ചിരുന്നു. പിന്നാലെ ഇത് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷത്തിനും വഴിവെച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News