സൈനിക വാഹനത്തിന് തീപിടിച്ച് 4 ജവാന്മാർ മരിച്ചു, അട്ടിമറി സാധ്യതകൾ പരിശോധിക്കുന്നു

സൈനിക വാഹനത്തിന് തീപിടിച്ച് 4 ജവാന്മാർ മരണപ്പെട്ടു. ജമ്മു കശ്മീരിലെ പൂഞ്ച് മേഖലയിൽ വെച്ചായിരുന്നു അപകടം. ബ ജി സെക്ടറിലെ ഭട്ട ദുരിയൻ വനത്തിൽ വെച്ചാണ് വാഹനത്തിന് തീപിടിച്ചത്. തീപിടിത്തത്തിൻ്റെ കാരണം വ്യക്തമല്ല. പ്രദേശത്ത് ശക്തമായ ഇടിമിന്നൽ ഉണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. സൈനിക വാഹനത്തിന് ഇടിമിന്നലേറ്റിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്.

സ്ഥിതിഗതികൾ പരിശോധിക്കുന്നതിനായി മുതിർന്ന സൈനിക ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് എത്തിച്ചേർന്നുകൊണ്ടിരിക്കുകയാണ്. അപകടം നടന്ന സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നിൽ അട്ടിമറി ശ്രമങ്ങൾ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ച് വരികയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.

ഇക്കാര്യങ്ങൾ വിശദമായ പരിശോധക്ക് ശേഷമ വ്യക്തമാക്കാൻ കഴിയൂവെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. അപകടം നടന്ന സ്ഥലത്ത് നിന്നുമുള്ള വീഡിയോ ദൃശ്യങ്ങൾ സൈന്യം ശേഖരിച്ചിട്ടുണ്ട്. സൈനിക വാഹനം നിമിഷ നേരം കൊണ്ട് കത്തിയമരുന്നതാണ് വീഡിയോയിൽ കാണുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News