ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് സൈനികന്‍; ഞെട്ടിക്കുന്ന സംഭവം മധ്യപ്രദേശില്‍

STOP RAPE

ഗര്‍ഭിണിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച് സൈനികന്‍. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് ഞെട്ടിക്കുന്ന സംഭവം. സൈന്യത്തില്‍ ലാന്‍സ് നായിക് ആയി സേവനം അനുഷ്ഠിക്കുന്ന യുവാവാണ് സംഭവത്തില്‍ അറസ്റ്റിലായത്.

ബാങ്ക് ഉദ്യോഗസ്ഥന്റെ ഭാര്യയായ യുവതിയുടെ പരാതിയിലാണ് ഇയാള്‍ അറസ്റ്റിലായത്. അഞ്ചുമാസം ഗര്‍ഭിണിയായ തന്നെ പ്രതി വെള്ളിയാഴ്ച്ച രാത്രിയില്‍ ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി.

Also Read : കൊല്ലത്ത് യുവതിയെ കാർ കയറ്റിക്കൊന്ന സംഭവം; പ്രതിക്കെതിരെ മനപ്പൂർവ്വമുള്ള നരഹത്യകുറ്റം ചുമത്തി

യുവതി പരാതിയില്‍ പരറയുന്നതിങ്ങനെ,

പീഡനത്തിന് ഇരയായതിന് പിന്നാലെ തനിക്ക് രക്തസ്രാവമുണ്ടായി. കഴിഞ്ഞ ഒരുവര്‍ഷമായി പ്രതി തന്നെ ഉപദ്രവിക്കുകയാണെന്നും സ്വകാര്യവീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയാണ്. ഒരുവര്‍ഷം മുന്‍പ് സ്റ്റോറില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയപ്പോഴാണ് സൈനികനെ പരിചയപ്പെട്ടത്. പിന്നാലെ ഇയാള്‍ പതിവായി വീട്ടിലെത്തുകയും സ്വകാര്യവീഡിയോകള്‍ പകര്‍ത്തുകയുംചെയ്തു. കുളിമുറി ദൃശ്യങ്ങളടക്കം പ്രതി പകര്‍ത്തി. തുടര്‍ന്ന് ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി. ഇതിനുശേഷമാണ് നഗരത്തിലെ ഹോട്ടല്‍ മുറിയിലേക്ക് നിര്‍ബന്ധിച്ച് വിളിച്ചുവരുത്തിയത്. മുറിയിലെത്തിയതിന് പിന്നാലെ ബലംപ്രയോഗിച്ച് പീഡിപ്പിച്ചെന്നും ഇതേത്തുടര്‍ന്ന് രക്തസ്രാവമുണ്ടായെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, താനും പരാതിക്കാരിയും സൗഹൃദത്തിലാണെന്നായിരുന്നു പ്രതിയുടെ മൊഴി. ഗര്‍ഭിണിയായിരിക്കെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതിനാലാണ് യുവതിക്ക് രക്തസ്രാവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News