പ്രതീക്ഷയോടെ സൈന്യവും കേരളവും; അര്‍ജുനായി ഡ്രോണുകള്‍ അടക്കം എത്തുന്നു

അങ്കോളയ്ക്ക് സമീപം ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സൈന്യവും കേരളവും. തെരച്ചില്‍ നടത്തുന്ന പത്താം ദിവസമായ നാളെ അര്‍ജുനെ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയിലാണ് രക്ഷാപ്രവര്‍ത്തകര്‍. ലോറി പുറത്തെത്തിക്കുന്നതിനെക്കാള്‍ അര്‍ജുനെ കണ്ടെത്തുകയാണ് പ്രഥമ പരിഗണനയെന്ന് സൈന്യം വ്യക്തമാക്കി.

ALSO READ:  ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഒ ആരാണെന്നറിയാമോ? അത് ദേ ഇങ്ങേരാണ്; വർഷത്തിൽ 84.16 കോടി രൂപ

മുങ്ങല്‍ വിദഗ്ദന്മാരെ പുഴയിലിറക്കി പരിശോധന നടത്താനും ക്യാമ്പിനില്‍ അര്‍ജുനുണ്ടോ എന്ന് ഉറപ്പുവരുത്താനുമാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇതിന് ശേഷമാകും ട്രക്ക് പുറത്തെടുക്കുന്ന പ്രവര്‍ത്തനം ആരംഭിക്കുക. കൊളുത്തിട്ട് ലോറി ഉയര്‍ത്തണം. കൂബാ ഡൈവേഴ്‌സ് താഴേക്ക് ഇറങ്ങി ട്രക്കിന്‍മേല്‍ കൊളുത്ത് ഇട്ട് ഉറപ്പിച്ചു തിരികെ കയറണം. അതിനുശേഷം ഉപകരണങ്ങളുടെ സഹായത്തോടെ ട്രക്ക് ഉയര്‍ത്തണം. അതിനായുള്ള സജ്ജീകരണങ്ങളാണ് ഉടനടി ഒരുക്കാന്‍ സൈന്യം തീരുമാനിച്ചിരിക്കുന്നത്.

ALSO READ: കല്യാണം ഓണ്‍ലൈനില്‍, പാകിസ്ഥാനി പങ്കാളിയെ കാണാന്‍ വ്യാജ രേഖകള്‍; യുവതിക്കെതിരെ മഹാരാഷ്ട്ര പൊലീസ്

ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്താകും അന്തിമ പദ്ധതി തയാറാക്കുക. മേഖലയിലേക്കു ഡ്രോണുകള്‍ അടക്കം കൂടുതല്‍ സന്നാഹങ്ങള്‍ എത്തിക്കുമെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News