റിപ്പബ്ലിക് ടിവി ചീഫ് എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി ദില്ലി ഹൈക്കോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞു. എനര്‍ജി ആന്‍ഡ് റിസോഴ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മുന്‍ ഡയറക്ടറും പരിസ്ഥിതി പ്രവര്‍ത്തകനുമായിരുന്ന അന്തരിച്ച ആര്‍കെ പചൗരി നല്‍കിയ കേസിലാണ് അര്‍ണബ് മാപ്പ് പറഞ്ഞത്.
ബഹുമാനപ്പെട്ട കോടതി ക്ഷമാപണം സ്വീകരിച്ച് തനിക്കെതിരായ നടപടികൾ ഉടനടി അവസാനിപ്പിക്കാനും ദയയുണ്ടാകണമെന്ന് അപേക്ഷിക്കുന്നു എന്നാണ് എന്നാണ് അർണബ് സമർപ്പിച്ച സത്യവാംഗ്മൂലം സമർപ്പിച്ചിരുക്കുന്നത്. താൻ മാന്യനായ പൗരനാണെന്നും നിയമം അനുസരിക്കുകയും എല്ലാ കോടതികളെയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നും അതിൽ പറയുന്നു.
Also Read: കൊവിഡ് പ്രതിരോധം; നീതി ആയോഗിൻ്റെ ആരോഗ്യ സൂചികയിൽ കേരളം നമ്പർ 1; കേന്ദ്രം റിപ്പോർട്ട് പൂഴ്ത്തി
ഈ കോടതിയുടെ ഉത്തരവുകൾ മനപൂർവം ലംഘിച്ച് അനുസരണക്കേട് കാണിക്കുന്ന ഒരു പ്രവൃത്തിയും ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ബഹുമാനപ്പെട്ട കോടതി 18/02/2015ന് പുറപ്പെടുവിച്ച C.S (OS) 425 ഉത്തരവിന്റെ പരിധിയിൽ വരില്ല എന്ന ഉത്തമ വിശ്വാസത്തിലാണ് ആരോപണവിധേയമായ വാർത്ത ഞാൻ സംപ്രേക്ഷണം ചെയ്തത് എന്നും അർണാബ് കോടതിയെ അറിയിച്ചു.
നാണക്കേടായി ഗുജറാത്ത് പത്താം ക്ലാസ്സ് ഫലം; 157 സ്കൂളുകളിൽ വിജയശതമാനം ‘വട്ടപൂജ്യം’
പചൗരിക്കെതിരായ പീഡന കേസിന്റെ വിവരങ്ങള്‍ വാര്‍ത്തയാക്കരുതെന്ന കോടതി ഉത്തരവ് ലംഘിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയാണ് അദ്ദേഹം 2016 ല്‍ ദില്ലി ഹൈക്കോടതിയില്‍ കേസ് നല്‍കിയത്. അന്ന് അര്‍ണബ് ചീഫ് എഡിറ്റര്‍ ആയിരുന്ന ടൈംസ് നൗ ചാനലും പചൗരിക്കെതിരായ കേസിന്‍റെ വിവരങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോള്‍ അര്‍ണബ് നിരുപാധികം മാപ്പ് പറഞ്ഞിരിക്കുന്നത്.
കോടതി ഉത്തരവിനെ ലംഘിക്കാന്‍ മനപ്പൂര്‍വമായ ശ്രമം തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും കോടതിയോട് നിരുപാധികം മാപ്പ് ചോദിക്കുന്നതായും ഏപ്രില്‍ 28 ന് നല്‍കിയ അഫിഡവിറ്റില്‍ അര്‍ണബ് വ്യക്തമാക്കി. 2015ലാണ് പചൗരിക്കെതിരെ പീഡനം ആരോപിച്ച് സഹപ്രവര്‍ത്തക രംഗത്തെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here