ലിവര്‍പൂളിന്റെ പുതിയ പരിശീലകനായി ആര്‍ന സ്ലോട്ടിനെ പ്രഖ്യാപിച്ചു

ലിവര്‍പൂളിന്റെ പുതിയ പരിശീലകനായി ആര്‍ന സ്ലോട്ടിനെ പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നുമുതല്‍ ക്ലബിന്റെ പരിശീലകനായി തുടരും. ഡച്ച് ഫുട്‌ബോള്‍ ക്ലബായ ഫെയ്‌നൂര്‍ഡിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞാണ് ആര്‍ന സ്ലോട്ട് ലിവര്‍പൂളിലെത്തുന്നത്.  മത്സരത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ ലിവര്‍പൂളിലെ പുതിയ ചുമതലയെക്കുറിച്ച് വെളിപ്പെടുത്തി.

Also Read: അനായാസ ഭാവങ്ങളുടെ അഭിനയ ശരീരത്തിന് ഒരു ജന്മദിനം കൂടി; മോഹൻലാലിന് പിറന്നാൾ ആശംസയുമായി എഴുത്തുകാരി ശാരദക്കുട്ടി

യൂര്‍ഗന്‍ ക്ലോപ്പിന്റെ കീഴില്‍ ക്ലബിന്റെ അവസാന മത്സരം നടന്ന് ഒരുദിവസം പിന്നിടുമ്പോഴാണ് പുതിയ പരിശീലകനെ ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഒന്‍പത് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ക്ലോപ്പ്‌ ആന്‍ഫീല്‍ഡില്‍നിന്ന് പടിയിറങ്ങുന്നത്. കഴിഞ്ഞദിവസം എക്‌സല്‍സിയറിനെതിരായ മത്സരത്തോടെ സ്ലോട്ട് ഫെയ്‌നൂര്‍ഡിലെ സേവനം അവസാനിപ്പിച്ചു.

2021-ലാണ് സ്ലോട്ട് ഫെയ്‌നൂര്‍ഡിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തത്. 2022-23 സീസണില്‍ ഫെയ്‌നൂര്‍ഡിന് ഡച്ച് നാഷണല്‍ ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്തതോടെ സ്ലോട്ടിലെ ‘പരിശീലകന്‍’ വ്യാപകമായി വാഴ്ത്തപ്പെട്ടു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News