അമേരിക്കയിൽ നൂറുകണക്കിന് ബാലറ്റുകൾ തീവച്ച് നശിപ്പിച്ചു; സംഭവം വ്യത്യസ്ത സ്ഥലങ്ങളിൽ

us-election-ballot-boxes

യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നൂറുകണക്കിന് ബാലറ്റുകൾ അജ്ഞാതർ നശിപ്പിച്ചു. രണ്ട് ഡ്രോപ്പ് ബോക്സുകൾ തീവച്ച് നശിപ്പിച്ചതിന് ശേഷമായിരുന്നു ഇത്. ഒറിഗോണിലും വാഷിങ്ടണ്ണിലുമാണ് ബോക്സുകൾ നശിപ്പിച്ചത്.

ഇവ തമ്മിൽ ബന്ധമുണ്ടെന്ന് അധികൃതർ കരുതുന്നു. തിങ്കളാഴ്ച പുലർച്ചെ ഒറിഗോണിലെ പോർട്ട്‌ലാൻഡിൽ ഒരു ബോക്സും ഏതാനും മണിക്കൂറുകൾക്ക് ശേഷം വാഷിങ്ടണ്ണിലെ വാൻകൂവറിൽ മറ്റൊന്നും ലക്ഷ്യമിടുകയായിരുന്നു.

Read Also: വാഷിങ്ടണ്‍ പോസ്റ്റിനെ കൂട്ടത്തോടെ ഉപേക്ഷിച്ച് വായനക്കാര്‍; തിരിച്ചടിയായത് ഉടമയുടെ തെരഞ്ഞെടുപ്പ് നിലപാട്

ബോക്‌സുകളുടെ പുറത്ത് കത്താൻ സഹായിക്കുന്ന ഉപകരണങ്ങൾ ഘടിപ്പിച്ചിരുന്നു. പൊലീസ് എഫ്ബിഐയുടെ സഹായം തേടിയിട്ടുണ്ട്. ഒക്ടോബർ എട്ടിനും വാൻകൂവറിൽ ബാലറ്റ് ഡ്രോപ്പ് ബോക്‌സ് നശിപ്പിച്ചിരുന്നു. അന്ന് ബാലറ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നില്ല.

റിപ്പബ്ലിക്കൻ പാർട്ടി പലപ്പോഴും ബാലറ്റ് ഡ്രോപ്പ് ബോക്സുകൾക്കെതിരെ രംഗത്തുവരാറുണ്ട്. അടിസ്ഥാനരഹിതമായ ഗൂഢാലോചന സിദ്ധാന്തങ്ങളുടെ കേന്ദ്രബിന്ദു കൂടിയാണ് ബോക്സുകൾ. 2020ലെ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതിന് കാരണമായി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടത് ബാലറ്റിൽ തിരിമറി നടത്തിയെന്നായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News